ലൂസിഫറിനെക്കാൾ അഭിനയിക്കാൻ ബുദ്ധിമുട്ടിയത് കൃഷ്ണൻകുട്ടി പണി തുടങ്ങി എന്ന സിനിമയിൽ, പക്ഷെ : സാനിയ ഇയ്യപ്പൻ.

ക്വീൻ എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമാണ് സാനിയ ഇയ്യപ്പൻ. നടിയെ കൂടാതെ താരം മികച്ച നർത്തകിയുമാണ്..ഡി ഫോർ ഡാൻസിലൂടെയാണ് താരം എത്തുന്നത്. അതിന് ശേഷമാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.ക്വീ ൻ എന്ന ചിത്രത്തിന് ശേഷം പിന്നീട് നടിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. കൈ നിറയെ ചിത്രങ്ങളാണ്. ഡാൻസ് വീഡിയോകളിലൂടെയും ഫോട്ടോഷൂ ട്ടുകളിലൂടെയും സാനിയ കൂടുതൽ ശ്രദ്ധിക്കപ്പെട്ടു.ഡാൻസ് വീഡിയോകളിലൂടെയും ഫോട്ടോഷൂട്ടുകളിലൂടെയും സാനിയ കൂടുതൽ ശ്രദ്ധിക്കപ്പെട്ടു.

എന്നാൽ നടിയുടെ ഫോട്ടോഷൂട്ടുകൾക്ക് വലിയ വിമർശങ്ങൾ ആണ് കൂടുതലും ഉയരുന്നത്. അമിതമായ ശരീരപ്രദർശനം എന്നാണ് ട്രോളന്മാരും വിമർശകരും പറയുന്നത്.എന്നാൽ ഇതൊന്നും തന്നെ ഏൽക്കില്ല എന്ന മട്ടാണ്.,ഒരു യൂട്യൂബ് ചാനലും ആരംഭിച്ചിരുന്നു. ഫാഷൻ ചിന്തകളെ കുറിച്ച് സൗന്ദര്യ സങ്കല്പങ്ങളെ കുറിച്ചും ഒക്കെയായിരുന്നു ചാനലിലൂടെ പ്രേക്ഷകരുമായി പങ്കുവച്ചത്.ലൂസിഫർ എന്ന മോഹൻലാൽ- പൃഥ്വിരാജ് ചിത്രത്തിലെ മഞ്ജു വാര്യരുടെ മകളായുള്ള വേഷം ഏറെ ശ്രദ്ധ നേടി. എങ്കിലും, താൻ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടി അഭിനയിച്ച സിനിമ കൃഷ്ണൻ കുട്ടി പണി തുടങ്ങി എന്ന ചിത്രമാണെന്നും, പക്ഷെ ആ സിനിമ പ്രതീക്ഷിച്ച പോലെ പ്രേക്ഷകരിലേക്ക് എത്തിയില്ല എന്നതിൽ വി ഷമം ഉണ്ടെന്നും സാനിയ പറയുന്നു.

ഒറ്റിറ്റി റിലീസ് ആയി സീ ഫൈവിൽ എത്തിയ ഈ ചിത്രത്തിൽ ഒട്ടേറെ സംഘട്ടന രംഗങ്ങൾ വരെ ഉണ്ടായിരുന്നു എന്നും, അതിലഭിനയിച്ചപ്പോൾ തനിക്കു പരിക്കുകൾ വരെ പറ്റി എന്നും സാനിയ വെളിപ്പെടുത്തി. സൂരജ് ടോം ഒരുക്കിയ ഈ ചിത്രത്തിൽ വിഷ്ണു ഉണ്ണികൃഷ്ണൻ ആയിരുന്നു നായക വേഷം ചെയ്തത്. ഗംഭീര പ്രകടനമാണ് ഇതിലെ ബിയാട്രീസ് എന്ന കഥാപാത്രമായി സാനിയ കാഴ്ച വെച്ചത്.

Scroll to Top