കുടുംബത്തോടൊപ്പം തായ്‌ലൻഡില്‍ അവധി ആഘോഷിച്ച ഓർമ്മകളുമായി സാനിയ ; വൈറൽ ഫോട്ടോസ്

ക്വീൻ എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമാണ് സാനിയ ഇയ്യപ്പൻ. നടിയെ കൂടാതെ താരം മികച്ച നർത്തകിയുമാണ്.ഡി ഫോർ ഡാൻസിലൂടെയാണ് താരം എത്തുന്നത്. അതിന് ശേഷമാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.ക്വീ ൻ എന്ന ചിത്രത്തിന് ശേഷം പിന്നീട് നടിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. കൈ നിറയെ ചിത്രങ്ങളാണ്. ഡാൻസ് വീഡിയോകളിലൂടെയും ഫോട്ടോഷൂ ട്ടുകളിലൂടെയും സാനിയ കൂടുതൽ ശ്രദ്ധിക്കപ്പെട്ടു. എന്നാൽ നടിയുടെ ഫോട്ടോഷൂട്ടുകൾക്ക് വലിയ വി മർശങ്ങൾ ആണ് കൂടുതലും ഉയരുന്നത്. അമിതമായ ശരീരപ്രദർശനം എന്നാണ് ട്രോളന്മാരും വി മർശകരും പറയുന്നത്.

അഭിനയത്തിനും മോഡലിംഗിനും ഒപ്പം ഫിറ്റ്നസിന്റെ കാര്യത്തിലും ഏറെ ശ്രദ്ധ പുലർത്തുന്ന സാനിയ ജിമ്മിലെ വർക്ക്ഔട്ട് സെക്ഷനുകൾ മുടക്കാറില്ല. ലൂസിഫറില്‍ മഞ്ജുവാര്യരുടെ മകളായി എത്തിയ സാനിയ ഏറെ ജനശ്രദ്ധ നേടിയെടുത്തു. മമ്മൂട്ടി ചിത്രം ‘പതിനെട്ടാം പടി’യിലെ ഗാനരംഗത്തിലും ഗ്ലാമറസ്സായി സാനിയ പ്രത്യക്ഷപ്പെട്ടിരുന്നു.നിവിൻ പോളി നായകനായി എത്തിയ സാറ്റർഡേ നൈറ്റ് ആണ് സാനിയയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം.ഇപ്പോഴിതാ താരം പങ്കുവെച്ച ചിതങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.കഴിഞ്ഞ വര്ഷം കുടുംബസമേതം ക്രാബിയിൽ വെക്കേഷന്‍ ആഘോഷിച്ചതിന്റെ ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. നാലു ദിവസമായിരുന്നു യാത്ര.

ഒരു ജീവിതകാലം മുഴുവന്‍ ഓര്‍ക്കാവുന്ന അനുഭവമായിരുന്നു കുടുംബത്തോടൊപ്പമുള്ള ഈ യാത്രയെന്ന് സാനിയ ഇതോടൊപ്പമുള്ള ക്യാപ്ഷനില്‍ കുറിച്ചു.“എന്റെ കുടുംബത്തോടൊപ്പം 4 ദിവസം അവിശ്വസനീയമായ ക്രാബിയിൽ ചിലവഴിച്ചു, ഒപ്പം ഞാൻ എന്നെന്നേക്കുമായി കാത്തുസൂക്ഷിക്കുന്ന ഏറ്റവും വന്യമായ അനുഭവങ്ങളും ഓർമ്മകളും ഉണ്ടാക്കി. വിനോദത്തിന്റെയും വിശ്രമത്തിന്റെയും മികച്ച മിശ്രിതമായിരുന്നു അത്. ഏറ്റവും മികച്ച സമയമായിരുന്നു അത്..”, ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് സാനിയ കുറിച്ചു.നിരവധി പേരാണ് താരത്തിന്റെ പോസ്റ്റിന് കമന്റുമായി എത്തിയിരിക്കുന്നത്.

Scroll to Top