‘ലാലേട്ടൻ ആറാടുകയാണ്’; ആറാട്ട് റിവ്യൂവിലൂടെ വൈറലായ ആരാധകനെ കണ്ടെത്തി സോഷ്യൽ മീഡിയ !!!

മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രമായ ആറാട്ടിന്റെ റിലീസിൽ ആഘോശിക്കുകയാണ് പ്രേക്ഷകർ.ചിത്രം ബോക്സ് ഓഫീസിൽ ചരിത്ര വിജയം നേടും എന്നാണ് പ്രേക്ഷകർ പറയുന്നത്.മുപ്പതിയേഴ് കോടി രൂപയിലാണ് ചിത്രം പൂർത്തീകരിച്ചത്.കേരളത്തിൽ 500 തീയേറ്ററുകളിലാണ് റിലീസ് ആയത്. അന്പത്തിന് മുകളിൽ പുറത്തുള്ള രാജ്യങ്ങളിൽ ചിത്രം റിലീസ് ആയി.ജി സി സിയിൽ മാത്രം 400 സ്ക്രീനുകളിലാണ് പ്രദർശനം നടന്നത്.ഉദയകൃഷ്ണയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.പ്രത്യേക ലക്ഷ്യത്തോടെ ഗോപന്‍ നെയ്യാറ്റിന്‍കരയില്‍ നിന്നും പാലക്കട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. ശ്രദ്ധ ശ്രീനാഥാണ് നായിക.

ആദ്യത്തെ മൂന്നു ദിവസം കൊണ്ട് തന്നെ പതിനെട്ടു കോടിയോളം ഗ്രോസ് നേടിയ ഈ ചിത്രം മലയാളത്തിലെ ഈ വർഷത്തെ രണ്ടാമത്തെ ഏറ്റവും വലിയ വിജയത്തിലേക്കാണ് കുതിക്കുന്നത്‌. ‘ആറാട്ട്’ സിനിമ റിലീസ് ചെയ്തതിനൊപ്പം ‘ലാലേട്ടൻ ആറാടുകയാണ്’… എന്ന ഡയലോഗാണ് ആരാധകർ ഏറ്റെടുത്തത്.സോഷ്യൽ മീഡിയയിൽ വൈറലായതാണ് ഇ ഡയലോഗ്. ആറാട്ട് എന്ന ചിത്രത്തെ കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകളും അത് അദ്ദേഹം പറഞ്ഞ രീതിയും ആണ് അതിനു കാരണമായത്. ട്രോൾ വിഡിയോ ലക്ഷവും പത്തു ലക്ഷവും കടന്നപ്പോൾ ഇതാരാണെന്നറിയാനായിരുന്നു മലയാളികൾക്ക് ആകാംക്ഷ. സന്തോഷ് വർക്കി എന്നാണ് ഇദ്ദേഹത്തിന്റെ പേര്.

എൻജിനീയർ ആയ ഇദ്ദേഹം ഐഐട്ടിയിൽ വരെ പി എച് ഡി ചെയ്യാനുള്ള യോഗ്യത നേടിയിട്ടുള്ള ആയാണ്. ജെ ആർ എഫ്, നെറ്റ്, ഗേറ്റ് തുടങ്ങിയ എല്ലാ ദേശീയ തലത്തിലുള്ള പരീക്ഷകളും ജയിച്ച ഇദ്ദേഹം ഇപ്പോൾ എറണാകുളത്തു പി എച് ഡി ചെയ്യുകയാണ്. തന്റെ വയസ്സായ അച്ഛനെയും അമ്മയെയും നോക്കാൻ വേണ്ടിയാണു അദ്ദേഹം ഐഐടി സ്വപ്നം വേണ്ട എന്ന് വെച്ചത്. രണ്ടു പുസ്തകങ്ങളും രചിച്ചിട്ടുള്ള അദ്ദേഹം അതിൽ ഒരെണ്ണം രചിച്ചത് മോഹൻലാലിനെ കുറിച്ചാണ്. ചെറുപ്പം മുതൽ തന്നെ മോഹൻലാൽ എന്ന നടന്റെ ആരാധകൻ ആയ ഇദ്ദേഹം പറയുന്നത് കഴിഞ്ഞ കുറച്ചു വർഷങ്ങൾ ആയി രാഷ്ട്രീയത്തിന്റെ പേരിലും അല്ലാതേയും മോഹൻലാൽ എന്ന നടന്റെ ചിത്രങ്ങൾക്കെതിരെ വലിയ തോതിൽ സൈബർ ആ ക്രമണം നടക്കുന്നുണ്ട് എന്നാണ്. തനിക്കു എതിരെ ഇപ്പോൾ ഉണ്ടാകുന്ന ട്രോളുകളെ തമാശ ആയി മാത്രമേ കാണുന്നുള്ളൂ എന്നും അദ്ദേഹം പറയുന്നു.

ആറാട്ട് ‘കഴിഞ്ഞുള്ള’ എന്റെ അഭിപ്രായം നിഷ്കളങ്കമായി പറഞ്ഞതാണ്. അല്ലാതെ കള്ളുകുടിച്ചിട്ടൊന്നുമല്ല സിനിമയ്ക്കു പോയത്. മോഹൻലാലിന്റെ രാഷ്ട്രീയനിലപാടുകൾ കാരണം അദ്ദേഹത്തിന്റെ സിനിമകൾക്കെതിരെ ഇപ്പോൾ ചില ക്യാംപെയ്നുകൾ നടക്കുന്നുണ്ട്.’‘ട്രോളുകൾ എല്ലാം കണ്ടു. തമാശ രീതിയിൽ മാത്രമാണ് എടുത്തിട്ടുള്ളത്. വളരെ ക്രിയേറ്റീവ് ആയ കാര്യമല്ലേ. മിക്കതും കണ്ടു. വളരെ നന്നായിട്ടുണ്ട്.സന്തോഷ് വർക്കി പറയുന്നു.

Scroll to Top