അറിയുന്ന പണി തന്നെയാ ചേട്ടാ, ഇനിയും ചെയ്യും, ആങ്ങളമാർക്ക് മറുപടിയുമായി സനുഷ.

ബാലതാരമായി മലയാള സിനിമാലോകത്തേക്ക് എത്തിയ താരമാണ് സനുഷ സന്തോഷ്. ചെറുപ്പത്തിൽ അഭിനയിച്ച സിനിമകളിൽ കൂടി തന്നെ നിരവധി ആരാധകരെ സ്വന്തമാക്കി.കല്ലു കൊണ്ടൊരു പെണ്ണ് എന്ന ചിത്രമാണ് സനുഷയുടെ ആദ്യ സിനിമ. പിന്നീട് ദാദ സാഹിബ്, രാവണപ്രഭു തുടങ്ങിയ ചിത്രങ്ങളിലൂടെ സനുഷ സജീവമായി. 2004ൽ മമ്മൂട്ടി നായകനായ കാഴ്ച എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡും സനുഷ സ്വന്തമാക്കി. ദിലീപിന്റെ നായികയായി മിസ്റ്റർ മരുമകൻ എന്ന സിനിമയിൽ എത്തിയ സനുഷ സക്കറിയയുടെ ഗർഭിണികൾ എന്ന ചിത്രത്തിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചിരുന്നു.

സോഷ്യല്‍ മീഡിയയില്‍ സജീവമായ സനുഷ സന്തോഷ് തന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം ആരാധകരുമായി പങ്കു വയ്ക്കാറുണ്ട്.അടുത്തിടെ താരം പങ്കു വച്ച ഗ്ലാമര്‍ ഔട്ട്ഫിറ്റിലുള്ള ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു.നിറയെ കമന്റുകളും ഈ ഫോട്ടോക്ക് താഴെ വന്നിരുന്നു.ഇപ്പോൾ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന സനുഷ സിനിമയിൽ സജീവമല്ല. തന്റെ അടുത്ത ചിത്രം ഉടനെ അന്നൗൺസ് ചെയ്യുമെന്ന് താരം ഒരു ടെലിവിഷൻ പ്രോഗ്രാമിലൂടെ പറഞ്ഞിട്ടുണ്ട്.

എന്നാൽ ഫ്ലവർസിൽ അവതരിപ്പിക്കുന്ന സ്റ്റാർ മാജിക്കിൽ അതിഥിയായി എത്താറുണ്ട്. അതെല്ലാം തന്നെ കൂടുതൽ ശ്രദ്ധിക്കപ്പെടാറുമുണ്ട്.ഇപ്പോഴിതാ വൈറൽ ആകുന്നത് താരം പോസ്റ്റ്‌ ചെയ്ത വിഡിയോയും കുറിപ്പുമാണ്.വര്‍ഷങ്ങള്‍ക്കു മുന്‍പ് പൊതുവേദിയില്‍ സനുഷയും കൂട്ടരും അവതരിപ്പിച്ച നൃത്ത വിഡിയോയ്ക്കു നേരെയാണ് ചിലര്‍ വിമര്‍ശനവുമായി എത്തിയത്. അതേ വിഡിയോ വീണ്ടും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തുകൊണ്ടാണ് പരിഹസിച്ചവര്‍ക്ക് സനുഷ മറുപടി നല്‍കിയത്.വീഡിയോയ്ക്ക് ഒപ്പം താരം കുറിച്ചത് ഇങ്ങനെ,‘അപ്പോ ഇതും വശമുണ്ട്…

ല്ലേ…. അതെ എനിക്ക് മനോഹരമായി നൃത്തം ചെയ്യാനറിയാം. എനിക്ക് നൃത്തം ഒരുപാട് ഇഷ്ടവുമാണ്. വര്‍ഷങ്ങള്‍ക്കു മുന്‍പേ ഞാന്‍ ഒരു വേദിയില്‍ നടത്തിയ നൃത്ത പ്രകടനത്തിന്റെ വിഡിയോ ആണിത്. ‘‘അറിയുന്ന പണി എടുത്താ പോരേ മോളേ” എന്നു പറഞ്ഞു പരിഹസിച്ചവര്‍ക്കായാണ് ഇപ്പോള്‍ ഇത് ഇവിടെ പങ്കുവയ്ക്കുന്നത്. ”അറിയുന്ന പണി തന്നെയാ ചേട്ടന്മാരേ… ഇനീം ചെയ്യും” എന്നു ഞാന്‍ പ്രസ്താവിക്കുകയാണ്. നിരവധി പേരാണ് പോസ്റ്റിന് ലൈക്കും കമ്മെന്റുമായി എത്തിയത്.

Scroll to Top