വിവാഹവാർഷിക സ്പെഷ്യൽ ഫോട്ടോഷൂട്ടുമായി കുടുംബവിളക്ക് താരം ശരണ്യ; ആശംസകളുമായി ആരാധകർ !!

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയുന്ന കുടുംബവിളക്ക് എന്ന സീരിയയിലൂടെ പ്രേക്ഷർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ശരണ്യ ആനന്ദ്.തമിഴിലൂടെയാണ് സിനിമാ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് മലയാളത്തില്‍ സജീവമാവുകയായിരുന്നു.ശരണ്യ ആകാശഗംഗ 2, മാമാങ്കം എന്നീ സിനിമകളിലൂടെ ശ്രദ്ധ നേടി.ഫാഷന്‍ ഡിസൈനർ, കൊറിയോഗ്രാഫർ മോഡൽ എന്നീ നിലകളിലും താരം ഏറെ ശ്രദ്ധേയമാണ്.കുടുംബവിളക്കിലെ അഭിനയം കൊണ്ട് വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചെടുക്കാൻ ശരണ്യക്ക് സാധിച്ചു.അടുത്തിടെയാണ് തെന്നിന്ത്യന്‍ താരം ശരണ്യ ആനന്ദ് പരമ്പരയില് എത്തിച്ചേര്‍ന്നത്, നേരത്തെ വേദിക എന്ന കഥാപാത്രത്തിനെ അവതരിപ്പിച്ച നടി പരമ്പരയില്‍ നിന്നും പിന്മാറിയതിനെ തുടര്‍ന്നാണ് ശരണ്യ പാരമ്പരയിലേക്ക് വന്നത്. പ്രമുഖ മാധ്യമങ്ങളെല്ലാം ശരണ്യയുടെ വിവാഹ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

സിനിമയില്‍ അഭിനയിച്ചപ്പോഴുണ്ടായ അതേ പിന്തുണ തന്നെയാണ് ശരണ്യയ്ക്ക് മിനി സ്‌ക്രീന്‍ പ്രേക്ഷകരും നല്‍കുന്നത്.സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവെക്കാറുണ്ട്. അതെല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുമുണ്ട്.ഇപ്പോഴിതാ വൈറൽ ആകുന്നത് ശരണ്യയുടെ പുതിയ ഫോട്ടോസാണ്. വിവാഹ വാർഷിക ദിനത്തിൽ ഭർത്താവിന് ഒപ്പം നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.രണ്ടാം വിവാഹ വാർഷികം ആഘോഷിക്കുകയാണ് ശരണ്യ ആനന്ദ്.എന്റെ പ്രണയത്തിന് വിവാഹ വാർഷിക ആശംസകൾ എന്ന് കുറിച്ചുകൊണ്ടാണ് ശരണ്യ ഫോട്ടോ പോസ്റ്റ് ചെയ്തത്. ഗ്ലാമറസ് ലൂക്കിലുള്ള ഒരു ബെഡ് ഫോട്ടോഷൂട്ടാണ് താരം പങ്കുവെച്ചിരിക്കുന്നത്. അഭിഷേക് മംഗ്ലാവിലാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്.

രണ്ട് വർഷം മുമ്പ് എന്റെ സോൾമേറ്റിന് വിവാഹം ചെയ്യാനുള്ള ഭാഗ്യം എനിക്കുണ്ടായി. ഞാന്‍ നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നു മനീഷ് രാജൻ. നീയെന്നാൽ എന്റെ ലോകമാണ്. നിങ്ങളുടെ സാഹസിക ജീവിതത്തെയും നിർഭയത്വത്തെയും ഞാൻ ഇഷ്ടപ്പെടുന്നു. ആളുകളെയും ആശയങ്ങളെയും ഒന്നിപ്പിക്കാനുള്ള കഴിവും ഇഷ്ടമാണ്. നിങ്ങൾ ഈ ലോകത്തിലേക്ക് കൊണ്ടുവരുന്ന എല്ലാ മഹത്തായ കാര്യങ്ങൾക്കുമൊപ്പം യാത്ര ചെയ്യാൻ ഞാൻ കാത്തിരിക്കുന്നു. ഹാപ്പി ആനിവേഴ്സറി -ചിത്രങ്ങൾ പങ്കുവെച്ച് ശരണ്യ കുറിച്ചു.‘‘നിങ്ങളെ ഞാന്‍ ഒരുപാട് സ്നേഹിക്കുന്നു. ജീവിതത്തിൽ ഇനിയുള്ള കാലം മുഴുവൻ നിങ്ങളെ സ്നേഹിക്കുമെന്ന് ഞാൻ വാക്ക് നൽകുന്നു. നിങ്ങളെ വിശ്വസിക്കുകയും പ്രതീക്ഷയർപ്പിക്കുകയും ഏതൊരു അവസ്ഥയിലും ഒപ്പം നിൽക്കുമെന്നും വാക്ക് നൽകുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് മറികടക്കാനാകാത്ത പ്രതിസന്ധികളില്ല’’– എന്നും മറ്റൊരു ചിത്രം പങ്കുവച്ച് ശരണ്യ കുറിച്ചിട്ടുണ്ട്.

Scroll to Top