ദിലീപിനും കാവ്യക്കുമൊപ്പം സെല്ഫിയുമായി ശരത്കുമാറും രാധികയും !! ഫോട്ടോ

തെന്നിന്ത്യൻ താരമായ ശരത്കുമാറും ഭാര്യ രാധികയും മലയാളികളുടെ പ്രിയ താരങ്ങളാണ്.ഇപ്പോഴിതാ രാധിക പങ്കുവെച്ചിരിക്കുന്ന ഫോട്ടോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.ദിലീപിനും കാവ്യയ്ക്കും മകൾ മഹാലക്ഷ്മിക്കുമൊപ്പമുള്ള ചിത്രമാണ് രാധിക പങ്കുവെച്ചത്.രാധിക ശരത്കുമാർ ആണ് ഇൻസ്റ്റഗ്രാം സ്റ്റോറിയായി ചിത്രം പങ്കുവച്ചത്. ‘പോർ തൊഴിൽ’ എന്ന തമിഴ് ചിത്രത്തിന്റെ കേരളത്തിലെ പ്രമോഷന്റെ ഭാഗമായി കൊച്ചിയിൽ എത്തിയതായിരുന്നു ശരത് കുമാർ.

‘ബാന്ദ്ര’ എന്ന സിനിമയുടെ അവസാന ഘട്ട ചിത്രീകരണത്തിനുവേണ്ടി രാധികയും കൊച്ചിയിൽ ഉണ്ടായിരുന്നു. ശരത് കുമാറും രാധികയും ഇന്ന് രാവിലെ ചെന്നൈയിലേക്ക് തിരിച്ചു.ശരത് കുമാർ, അശോക് സെൽവൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിഘ്‌നേഷ് രാജ ഒരുക്കിയ ‘പോർ തൊഴിൽ’ എന്ന ചിത്രത്തിന് കേരളത്തിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നിഖില വിമലാണ് ചിത്രത്തിലെ നായിക.

അരുൺ ഗോപി സംവിധാനം ചെയ്യുന്ന ‘ബാന്ദ്ര’യിൽ ശരത് കുമാറും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.രാമലീലയ്‌ക്ക് ശേഷം വീണ്ടും അരുൺ ​ഗോപി ചിത്രത്തിൽ അഭിനയിക്കുകയാണ് ദിലീപ്. തെന്നിന്ത്യൻ താരസുന്ദരി തമന്നയാണ് സിനിമയിൽ ദിലീപിന്റെ നായികയായി എത്തുന്നത്. ദിലീപിന്റെ കരിയറിലെ 147-ാം ചിത്രമാണ് ഇത്. ഉദയ കൃഷ്ണയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.

Scroll to Top