ചോറ്റാനിക്കര ദേവിക്ക് മുന്നിൽ സെറ്റും മുണ്ടുമുടുത്ത് സരയു ; നവരാത്രി സ്പെഷ്യൽ ഫോട്ടോസുമായി താരം !!

ടെലിവിഷൻ താരങ്ങളുടെ പ്രിയ നടിയാണ് സരയൂമോഹൻ. മിക്ക പരമ്പരകളിലും സ്ഥിര സാന്നിധ്യമായ സരയൂ ബിഗ് സ്‌ക്രീൻ ആരാധകരുടെയും പ്രിയപ്പെട്ട നടിയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം മിക്കപ്പോഴും ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്ക് വയ്ക്കാറുണ്ട്. ഗ്രാമീണ സുന്ദരിയാണ് സരയൂ എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത് എങ്കിലും വ്യത്യസ്ത ഗെറ്റപ്പിൽ സരയൂ പങ്ക് വയ്ക്കുന്ന ചിത്രങ്ങൾക്കും ആരാധകർ ഏറെയാണ്.

ചേകവർ. ഹസ്ബൻഡ്സ് ഇൻ ഗോവ. നിദ്ര.നടകമേ ഉലകം.ജനപ്രിയൻ. ഓർക്കുട്ട് ഒരു ഓർമ്മകൂട്ട്.കരയിലേക്ക് ഒരു കടൽ ദൂരം. ഇങ്ങനെയും ഒരാൾ.കന്യാകുമാരി എക്സ്പ്രസ് ഫോർ ഫ്രണ്ട്‌സ് തുടങ്ങിയ നിരവധി സിനിമകളിൽ വേഷമിട്ട സരയു സംവിധാന രംഗത്തും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. 2006 മുതൽ സിനിമയിൽ അഭിനയിക്കുന്ന സരയു, അറുപതോളം സിനിമകളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.ടെലിവിഷൻ സീരിയലുകളിലും സരയു അഭിനയിച്ചിട്ടുണ്ട്. വേളാങ്കണി മാതാവ്, ഈറൻ നിലാവ്, മനപ്പൊരുത്തം, എന്റെ മാതാവ് തുടങ്ങിയ സീരിയലുകളിൽ സരയു അഭിനയിച്ചിട്ടുണ്ട്.

ഇപ്പോഴിതാ നവരാത്രിയോട് അനുബന്ധിച്ച് സെറ്റ് മുണ്ടുടുത്ത് ട്രഡീഷണൽ ലുക്കിൽ നിൽക്കുന്ന ചിത്രങ്ങൾ സരയു പോസ്റ്റ് ചെയ്തിരിക്കുകയാണ്. ഷൈൻ സി.വിയാണ് ഫോട്ടോസ് എടുത്തത്.നിരവധി കമന്റുകളാണ് ഫോട്ടോയ്ക്ക് ലഭിക്കുന്നത്.ദേവിയെപോലെകാണാൻ എന്താ ഐശ്വര്യം, മലയാളി മങ്ക തുടങ്ങിയവയാണ് ഫോട്ടോയ്ക് താഴെയുള്ള കമന്റുകൾ.

Scroll to Top