സ്നേഹം നിറഞ്ഞ രണ്ടു മനസ്സുകൾക്കൊപ്പം ഒരു വൈകുന്നേരം, ഫോട്ടോസ് പങ്കുവെച്ച് സംവൃത സുനിൽ.

മലയാളികളുടെ പ്രിയനായികമാരിൽ ഒരാളാണ് സംവൃത സുനിൽ.2012 ലായിരുന്നു അഖിൽ രാജുമായുളള സംവൃതയുടെ വിവാഹം. 2015 ഫെബ്രുവരി 21 നായിരുന്നു മകൻ അഗസ്ത്യയുടെ ജനനം. വിവാഹശേഷം അഭിനയത്തിൽനിന്നും വിട്ടുനിന്ന സംവൃത 2019 ൽ ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ’ എന്ന ചിത്രത്തിലൂടെ അഭിനയത്തിലേക്ക് മടങ്ങിയെത്തിയിരുന്നു. ബിജു മേനോന്റെ നായികയായിട്ടായിരുന്നു സംവൃതയുടെ മടങ്ങിവരവ്.കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് മൂത്ത മകൻ അഗസ്ത്യയ്ക്ക്

അനിയനായി മറ്റൊരു കുഞ്ഞ് കൂടി ജീവിതത്തിലേക്ക് എത്തിയ സന്തോഷം സംവൃത പങ്കുവച്ചത്.സോഷ്യൽ മീഡിയയിലൂടെ ഇടയ്ക്ക് വിശേഷങ്ങളുമായി എത്താറുണ്ട് താരം.ഭർത്താവ് അഖിൽ രാജിനും മക്കളായ അഗസ്ത്യയ്ക്കും രുദ്രയ്ക്കുമൊപ്പം അമേരിക്കയിലാണ് സംവൃത ഇപ്പോൾ.ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് താരം പോസ്റ്റ്‌ ചെയ്ത ഫോട്ടോസ് ആണ്. സുഹൃത്തുക്കൾ ആയ ഇന്ദ്രജിത്തിനെയും പൂർണിമയെയും കണ്ട സന്തോഷം ആണ് പങ്കുവെക്കുന്നത്.

ഇരുവർക്കൊപ്പം ഡിന്നർ കഴിച്ച സന്തോഷവും അറിയിക്കുന്നത്.ഫോട്ടോക്ക് ശേഷം കാൻഡിഡ് ആണ്‌ ഇതെന്നും താരം പറയുന്നത് കേൾക്കാം. അതുപോലെ തന്നെ പൂർണിമയ്ക്കും ഇന്ദ്രജിത്തിനും ഒപ്പമുള്ള ഫോട്ടോയ്ക്ക് കുറിച്ചത് ഇങ്ങനെ,സ്നേഹം നിറഞ്ഞ രണ്ടു മനസ്സുകൾക്കൊപ്പം ഒരു വൈകുന്നേരം. നിരവധി പേരാണ് ഫോട്ടോകൾക്ക് ലൈക്കും കമ്മെന്റും ആയി എത്തിയത്. എല്ലാവരെയും ഒരുമിച്ച് കണ്ടതിൽ ഉള്ള സന്തോഷത്തിൽ ആണ് പ്രേക്ഷകർ.

Scroll to Top