ഞങ്ങളുടെ രാജകുമാരി; മകളുടെ ചിത്രം പങ്കുവച്ച് സയേഷ !! കമന്റുമായി ആരാധകർ

കോളിവുഡിലെ ഏറെ താരപ്പകിട്ടാർന്ന വിവാഹമായിരുന്നു ആര്യ-സയേഷ താരങ്ങളുടേത്. 2019 മാർച്ച് 11ന് ഹൈദരാബാദിലെ ഫലക്നുമ കൊട്ടരത്തിലായിരുന്ന ഇവരുടെ താരപ്പകിട്ടാർന്ന വിവാഹാഘോഷ ചടങ്ങുകള്‍. ഗജനീകാന്ത് എന്ന ചിത്രത്തിനിടയിലാണ് ആര്യയും സയേഷയും പ്രണയത്തിലായത്. ഇവരുവരുടേയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

സിനിമയിലെ മികച്ച കെമിസ്ട്രി ജീവിതത്തിലും ആവര്‍ത്തിക്കാനായി തയ്യാറെടുക്കുനന ഇരുവര്‍ക്കും ആശംസ നേര്‍ന്ന് സിനിമാലോകത്തെ പലരും എത്തിയിരുന്നു.സോഷ്യൽ മീഡിയയിൽ സജീവമാണ് ഇരുവരും.താരദമ്പതികളായ സയേഷയ്ക്കും ആര്യക്കും ഒരു കുഞ്ഞു പിറന്നത്.എന്നാൽ കുഞ്ഞിന്റെ ചിത്രങ്ങളോ ഒന്നും തന്നെ പങ്കുവെച്ചിട്ടില്ല.ഇപ്പോഴിതാ, തങ്ങളുടെ മകൾ അരിയാനയുടെ ചിത്രം പങ്കുവച്ചിരിക്കുകയാണ് സയേഷ.

ആര്യയുടെ ജന്മദിനത്തിൽ മകളുടെ ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് സയേഷ.‘Our baby girl Ariana’ എന്ന കുറിപ്പോടെയാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്.നിരവധി പേരാണ് ഫോട്ടോയ്ക്ക് കമന്റുമായി എത്തിയത്.മോൾ അമ്മയുടെ കൊച്ചു പതിപ്പാണെന്നാണ് പലരും കമന്റുകൾ ചെയ്യുന്നത്.

Scroll to Top