“പ്രാർത്ഥനകൾക്കും പരിശ്രമങ്ങൾക്കും വിരാമം.. അവൾ യാത്രയായി” ; ശരണ്യക്ക് തണലായി നിന്ന സീമ !!

കാൻസർ ബാധിതയായി ചികിത്സയിൽ കഴിഞ്ഞ നടി ശരണ്യ ശശി ഈ ലോകത്തോട് വിടവാങ്ങി.കുറച്ച് മുൻപ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അ ന്ത്യം.ഒരാഴ്ചയോടെ ത് ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്നു.നുമോണിയ ബാധിച്ചതിനെ തുടർന്നാണ് സ്ഥിതി മോശമായത്.12 40 ഓടെയാണ് അ ന്ത്യം.35 വയസായിരുന്നു ശരണ്യക്ക്. നടി സീമ ജീ നായരാണ് ശരണ്യയ്ക്ക് പൂർണ പിന്തുണയുമായി ഒപ്പമുള്ളത്. നടി സീമ ജീ നായരാണ് ശരണ്യയ്ക്ക് പൂർണ പിന്തുണയുമായി ഒപ്പമുണ്ടായിരുന്നത്. ശരണ്യ ഹോസ്പിറ്റലിൽ ആകുമ്പോൾ എല്ലാ വിവരങ്ങളും സീമയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുള്ളത് . ഇപ്പോൾ ശരണ്യയുടെ വിയോഗവും താരം ഫേസ്ബുക്കിൽ’പങ്കുവെച്ചു. പ്രാർത്ഥനകൾക്കും പരിശ്രമങ്ങൾക്കും വിരാമം.. അവൾ യാത്രയായി… – സീമ കുറിച്ചു.മിനി സ്ക്രീൻ പ്രേക്ഷകർക്ക് പരിചിതമായ താരമാണ് ശരണ്യ.കണ്ണൂർ പഴയങാടി സ്വദേശിയായ ശരണ്യ കുടുംബത്തിനോടൊപ്പം തിരുവനന്തപുരത്താണ് താമസം. അമ്മയും അനിയനും അനുജത്തിയും ഉൾപ്പെടുന്ന കുടുംബത്തിന്‍റെ ഏക ആശ്രയും ശരണ്യയായിരുന്നു. ചലച്ചിത്ര മേഖലയില്‍ ശ്രദ്ധിക്കപ്പെട്ടു വരുന്നതിനിടയിലാണ് രോഗം പിടികൂടുന്നത്. 2012 ലാണ് ബ്രെയിൻ ട്യൂമർ സ്ഥിരീകരിക്കുന്നത്. ഷൂട്ടിങ് ലൊക്കേഷനിൽ കുഴഞ്ഞ് വീണ ശരണ്യയെ ആശുപത്രിയിൽ എത്തിച്ച് നടത്തിയ പരിശോധനയില്‍ രോഗം സ്ഥിരീകിക്കുകയായിരുന്നു.ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു.

Scroll to Top