സീതാ റാമായി ആരതിയും റോബിനും ; ഫോട്ടോയ്ക്ക് കമന്റുമായി ആരാധകർ !!

ബിഗ് ബോസ് സീസൺ ഫോർ വിജയി ആയി പ്രേക്ഷകർ ഏറെ പ്രതീക്ഷിരുന്ന മത്സരാർഥിയാണ് റോബിൻ രാധാകൃഷ്ണൻ.വിജയ കിരീടം താരത്തിന് ലഭിച്ചിലെങ്കിലും അതിലും ഇരട്ടി സന്തോഷമേകി അദ്ദേഹത്തിന് ആരാധകർ നൽകിയ ട്രോഫി.റോബിന് ലഭിച്ച വലിയ ജനപിന്തുണ ബിഗ് ബോസിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ്. ഇത്രയധികം ആരാധകരുള്ള മറ്റൊരു മത്സരാര്‍ത്ഥി ബിഗ് ബോസിനുണ്ടായിട്ടില്ല.ഭാവി വധു ആരതി പൊടിയ്ക്കൊപ്പമുള്ള വിശേഷങ്ങൾ എല്ലാം താരം സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്.നടിയും മോഡലും സംരഭകയുമാണ് ആരതി പൊടി. റോബിന്‍ രാധാകൃഷ്ണനും ദില്‍ഷയും തമ്മിലുള്ള പ്രണയം മുൻപ് വലിയ ചർച്ചയായിരുന്നു.

ബിഗ് ബോസ്സിൽ ബോസ്സിൽ നിന്ന് പുറത്ത് വന്നതിന് ശേഷം പെട്ടെന്നൊരു വിവാഹത്തിന് സമ്മതമല്ലെന്നും റോബിനുമായിട്ടുള്ള എല്ലാ ബന്ധവും ഒഴിവാക്കിയതായും ദിൽഷ പറഞ്ഞിരുന്നു.റോബിൻ ഒരു അഭിമുഖത്തിലൂടെയാണ് ആരതിയെ പരിചയപെട്ടത്.പിന്നീട് സോഷ്യൽ മീഡിയയിലൂടെ റോബിൻ തൻറെ പ്രണയം വെളിപ്പെടുത്തുകയായിരുന്നു. ഒരു ഉദ്ഘാടന വേദിയില്‍ വച്ച് റോബിന്‍ തന്റെയും ആരതിയുടെയും വിവാഹം വൈകാതെ ഉണ്ടാവുമെന്ന് അറിയിച്ചത്. ഇപ്പോള്‍ ഫെബ്രുവരിയില്‍ വിവാഹം നടത്താനാണ് തീരുമാനം എന്ന് റോബിന്‍ പറഞ്ഞു. ഇപ്പോഴിതാ റോബിന്‍ പങ്കുവച്ച പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് വൈറലാകുന്നത് .

ദുല്‍ഖര്‍ സൽമാൻ നായകനായ സീതാരാമത്തിലെ ഫോട്ടോയുടെ റീക്രിയേഷന്‍ ചിത്രങ്ങളാണ് റോബിന്‍ പങ്കുവച്ചിരിക്കുന്നത്. ‘പൊടിറോബ് എഡിറ്റ്‌സ്’ എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ എത്തിയ ചിത്രം റോബിന്‍ പങ്കുവയ്ക്കുക ആയിരുന്നു.ദുല്‍ഖറിന് പകരം റോബിനും മൃണാള്‍ താക്കൂറിന് പകരം ആരതി പൊടിയുമാണ് ചിത്രത്തിലുള്ളത്.നിരവധി പേരാണ് ഫോട്ടോയ്ക്ക് കമറ്റുമായി എത്തിയിരിക്കുന്നത്.ഇരുവരുടെയും വിവാഹത്തിനായി കാത്തിരിക്കുന്നുവെന്നും ചിലര്‍ കമന്റ് ചെയ്തിരിക്കുന്നത്.

Scroll to Top