ഇനി ഇതായിട്ടെന്തിനാ കുറക്കുന്നത്,ഡിവോഴ്സ് ഫോട്ടോഷൂട്ടുമായി നടി ശാലിനി.

തമിഴ് സീരിയൽ മുള്ളും മലരും എന്ന ടിവി സീരിയലിലൂടെ പ്രേക്ഷകർക്ക് പരിചിതമായ താരമാണ് ശാലിനി. റിയാസ് ആയിരുന്നു താരത്തിന്റെ ഭർത്താവ്. ഇവർക്ക് റിയ എന്ന മകളുണ്ട്.ഇപ്പോഴിതാ വൈറൽ ആകുന്നത് താരം ഡിവോഴ്സ് ഫോട്ടോഷൂട്ട് ചെയ്ത ഫോട്ടോസ് ആണ്.ഇങ്ങനെയൊരു ഫോട്ടോഷൂട്ട് ഇന്ത്യയിൽ ആദ്യമാണെന്നാണ് ചിത്രങ്ങൾ പകർത്തിയ ഐറിസ് ഫൊട്ടോഗ്രഫി ടീം അവകാശപ്പെടുന്നത്.

ശാലിനി തന്റെ ഭർത്താവിനൊപ്പമുള്ള ഒരു ചിത്രം കീറുന്നതും മറ്റൊരു ഫോട്ടോ ചവുട്ടി പിടിച്ചിരിക്കുന്നതും കാണാം.ഫോട്ടോകൾക്ക് ഒപ്പം ശാലിനി കുറിച്ചത് ഇങ്ങനെ,മോശം ദാമ്പത്യബന്ധമാണെങ്കിൽ അത് വിട്ട് പോകുക എന്നുള്ളത് സാധാരണമാണ്. നിങ്ങൾ സന്തോഷവതിയായിരിക്കാൻ അർഹയാണെന്ന് ഉറച്ചു വിശ്വസിക്കുക.

ഡിവോഴ്‌സ് ഒരിക്കലും പരാജയമല്ല. നിങ്ങളുടെ ജീവിതത്തില്‍ ഒരുപാട് നല്ല മാറ്റങ്ങൾ കൊണ്ടുവരുന്നതിനുള്ള ടർണിങ് പോയിന്റാണ് അത്. നിരവധി പേരാണ് ഫോട്ടോകൾക്ക് ലൈക്കും കമ്മെന്റുമായി എത്തിയത്. കുറച്ച്‌ മാസങ്ങൾക്ക് മുമ്പാണ്, ശാലിനി തന്നെ മാനസികമായും ശാരീരികമായും പീ ഡിപ്പിക്കുന്നുവെന്ന് ആരോപിച്ച്‌ ഭർത്താവ് വിവാഹമോചനത്തിന് ശ്രമിച്ചു തുടങ്ങിയതെന്നാണ് റിപ്പോർട്ട്.

Scroll to Top