നയൻതാരയുടെ വിവാഹത്തിൽ തിളങ്ങി ഷാരൂഖ് ഖാൻ,വൈറലായി ഫോട്ടോസ്.

പ്രേക്ഷകരുടെ കാത്തിരിപ്പിനോടുവിൽ നയൻതാരയും വിഘ്‌നേഷ് ശിവനും ഇന്ന് വിവാഹിതർ ആകുകയാണ്.ചെന്നൈയ്ക്ക് സമീപം മഹാബലിപുരത്തുള്ള റിസോർട്ടിലാണ് ഹൈന്ദവാചാരപ്രകാരമുള്ള ചടങ്ങുകൾ. ഷാരൂഖ് ഖാൻ, രജനികാന്ത്‌ എത്തി കഴിഞ്ഞു. ബംഗാൾ ഉൾക്കടലിന്റെ പശ്ചാത്തലത്തിൽ ഹിന്ദു ആചാരപ്രകാരമാണു വിവാഹം നടക്കുക. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ,കമൽഹാസൻ, ചിരഞ്ജീവി, സൂര്യ, അജിത്, കാർത്തി, വിജയ് സേതുപതി, ശിവകാർത്തികേയൻ, സാമന്ത ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുക്കും.

മെഹന്ദി ചടങ്ങ് ജൂൺ എട്ടിനു രാത്രിയായിരുന്നു. എന്നാൽ ഇതിന്റെ ചിത്രങ്ങളോ വിഡിയോകളെ കാണാൻ പ്രേക്ഷകർ കാത്തിരിക്കേണ്ടി വരും.അതിഥികൾക്കു പോലും മൊബൈൽ ഫോണിൽ ചിത്രങ്ങൾ പകർത്തുന്നതിൽ വിലക്കുണ്ട്. വരന്റെയും വധുവിന്റെയും ഫോട്ടോകൾ പതിപ്പിച്ച വാട്ടർ ബോട്ടിലുകൾ അതിഥികൾക്കായി ഒരുക്കിയിട്ടുണ്ട്. വിവാഹച്ചടങ്ങിൽ പങ്കെടുക്കുന്നവർക്ക് നൽകാൻ സമ്മാനങ്ങളും ഒരുങ്ങി കഴിഞ്ഞു.

ഇരുവരുടെയും ഡിജിറ്റൽ ക്ഷണകത്തിൽ നയൻ, വിക്കി എന്നിങ്ങനെയാണ് ക്ഷണക്കത്തിൽ വധൂവരന്മാരുടെ പേര് രേഖപ്പെടുത്തിയിരിക്കുന്നത്. സിനിമകളുടെ ടൈറ്റിൽ പോലെ മോഷൻ പോസ്റ്ററായാണ് ക്ഷണക്കത്ത് പുറത്തുവന്നത്. നേരത്തെ തിരുപ്പതിയിൽ വെച്ച് വിവാഹം നടത്താനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് വേദി മാറ്റുകയായിരുന്നു.ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്തബന്ധുക്കളും സുഹൃത്തുക്കളും മാത്രമാകും പങ്കെടുക്കുക. ക്ഷണക്കത്തിന്റെ ആനിമേറ്റഡ് വീഡിയോ വൈറലാണ്‌.പുലർച്ചെ നാലു മണിക്കും ഏഴു മണിക്കും ഇടയിലാകും വിവാഹം നടക്കുക.

ചടങ്ങ് നടക്കുന്നിടത്തേക്ക് മാധ്യമങ്ങള്‍ക്കും പ്രവേശനമില്ല.പകരം, വ്യാഴാഴ്ച ഉച്ചയോടെ വിവാഹചിത്രങ്ങള്‍ പുറത്തുവിടുമെന്ന് വിഘ്നേഷ് ശിവന്‍ അറിയിച്ചു. വിവാഹച്ചടങ്ങുകള്‍ ഡോക്യുമെന്ററി പോലെ ചിത്രീകരിക്കുന്നുണ്ട്. സംവിധായകന്‍ ഗൗതം മേനോനാണ് ഇതിന്റെ സംവിധാനം നിര്‍വഹിക്കുന്നതെന്നാണ് സൂചന. വിവാഹച്ചടങ്ങിന്റെ സംപ്രേഷണാവകാശം ഒ.ടി.ടി. പ്ലാറ്റ്ഫോമായ നെറ്റ്ഫ്‌ളിക്‌സിനാണ്.

Scroll to Top