ആ ത്മഹ ത്യ ചെയ്യില്ല ഒരിക്കലും,നി രപരാധിത്വം തെളിയിച്ചു കൊണ്ടു ജീവിക്കണം, ബോധം തെളിഞ്ഞപ്പോൾ ആറ്റുകാലമ്മയുടെ മുഖം : ശോഭ വിശ്വനാഥ്.

സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് ശോഭ വിശ്വനാഥിന്റെ ജീവിതമാണ്. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് തന്റെ ജീവിത കഥ പറയുന്നത്. ശോഭയുടെ വാക്കുകളിലേക്ക്,2021 ജനുവരി 21 ന് വെള്ളാറിലുള്ള വീവേഴ്സ് വില്ലേജിന്റെ ശാഖയിൽ നിൽക്കുമ്പോഴാണ് വഴുതക്കാട്ടെ സ്ഥാപനത്തിൽ നാ ർക്കോ ട്ടിക്സ് പരിേശാധനാ ഉദ്യോഗസ്ഥര്‍ എത്തിയതായി കെട്ടിട ഉടമ വിളിച്ചു പറയുന്നത്. വെള്ളാറിലും ഉടനടി അവര്‍ എത്തി. എന്റെ ഫോൺ വാങ്ങിയെടുത്ത ശേഷം അറ സ്റ്റ് ചെയ്ത് അവരുടെ വണ്ടിയിൽ കയറാൻ പറഞ്ഞു. ഞാൻ വിസമ്മതിച്ചപ്പോൾ അവരിൽ രണ്ടുപേർ എന്റെ കാറിൽ എന്നെയും കൊണ്ട് വഴുതക്കാട്ടെത്തി. വഴിനീളെ ‘കൈത്തറിക്കൊപ്പം മറ്റെന്താണ് ബിസിനസ്’ എന്ന വിധത്തിൽ മാനസികമായി ത ളർത്തുന്ന ചോദ്യങ്ങൾ തു രുതുരെ ചോദിച്ചു കൊണ്ടിരുന്നു. വഴുതക്കാട് ഷോറൂമിലെത്തുമ്പോൾ മുറ്റത്തും വഴിയിലും ജനക്കൂട്ടം. ഷോറൂമിൽ നിന്നു ക ഞ്ചാവ് കണ്ടെടുത്തു എന്നു ഞാൻ മനസ്സിലാക്കുന്നത് അപ്പോഴാണ്. ‘ഇത് കെ ണിയാണ്, ഞാൻ തെറ്റു ചെയ്തിട്ടില്ല…’ എന്ന പറച്ചിലുകൾ അവർ നിസ്സാരമാക്കി.

ഷോറൂമിലിരുന്ന് പൊ ട്ടിക്ക രഞ്ഞ എന്നെയും കൊണ്ട് അവർ എന്റെ ഫ്ലാറ്റിലേക്ക് പോയി. അവിടെയും റെയ്ഡ്. അയൽവാസികളുടെ മുന്നിൽ നാ ണം കെടുത്തി. അവിടെ സെക്യൂരിറ്റി ഉള്ളതിനാൽ ഒന്നും കൊണ്ടു വയ്ക്കാൻ കഴിഞ്ഞിരുന്നില്ല. ഷോറൂമിൽ നിന്നു കണ്ടെടുത്ത ക ഞ്ചാവ് നാനൂറ് ഗ്രാമിനടുത്തേയുള്ളൂ എന്നതിനാൽ മാത്രം എന്നെ സ്റ്റേഷൻ ജാ മ്യത്തിൽ വിട്ടു. എന്റെ ചേട്ടനും കുറച്ച് സുഹൃത്തുക്കളും ഈ ബഹളത്തിൽ എനിക്കു കവചമായി നിന്നു. അന്ന് രാത്രി എന്നെ സുഹൃത്ത് പ്രിയ അവളുടെ വീട്ടിലേക്ക് കൊണ്ടുപോയി. ഞാൻ എന്തെങ്കിലും ചെയ്തു കളയുമോ എന്നു പേടിച്ച്. അവളുടെ കൂടെ കിടത്തിയാണ് ഉറക്കിയത്. അന്നു രാത്രി ഞാൻ വീണ്ടും എല്ലാം അവസാനിപ്പിക്കുന്നതിെനക്കുറിച്ചു ചിന്തിച്ചു. പെട്ടെന്ന് ആ ചിന്തയില്‍ നിന്നു പുറത്തു വന്നു. മാത്രമല്ല, ‘സത്യം തെളിയിക്കും വരെ ഇനി മ രണം സംഭവിക്കരുത്’ എന്നും ഞാൻ ആഗ്രഹിച്ചു. പിറ്റേന്ന് രാവിലെ ഷോപ്പിലേക്ക് പോകാന്‍ ഞാന്‍ ഒരുങ്ങി. സ്ഥിരമായി സാരിയാണ് എന്‍റെ വേഷം. മിനിറ്റുകൾക്കുള്ളിൽ ഭംഗിയായി സാരിയുടുക്കാനുമറിയാം. പക്ഷേ അന്ന് എത്ര ശ്രമിച്ചിട്ടും സാരിയുടുക്കാൻ സാധിക്കുന്നില്ല. ഏറെനേരം അങ്ങനെ നിന്നു. പിന്നെ, ഓർത്തു ഇന്ന് സാരിയുടുക്കാൻ കഴിഞ്ഞില്ലെങ്കിൽ ഇനി ഞാനില്ല എന്നാണർഥം.

ഒടുവിൽ വളരെ പ്രയാസപ്പെട്ട് സാരിയുടുത്തു ഷോപ്പിലേക്ക് പോയി.ആദ്യം ചെയ്തത് സിസിടിവി പരിേശാധിക്കലായിരുന്നു.ജനുവരി പതിനെട്ടാം തീയതി കുറച്ച് സമയത്തേക്ക് സിസി ടിവി വർക്ക് ചെയ്തിട്ടില്ല എന്നു കണ്ടെത്തി. ഉഷ എന്ന ജോലിക്കാരി സിസിടിവി ഓഫ് ചെയ്യുകയും പിന്നീട് ഓൺ ചെയ്യുന്നതുമായ ദൃശ്യം അതിൽ പതിഞ്ഞിരുന്നു. മുൻപ് ഷോറൂമിൽ ജോലി ചെയ്തിരുന്ന അവര്‍ വീണ്ടും താ ണുകേ ണ് അപേക്ഷിച്ച് ജോലിക്ക് കയറിയത് തന്നെ ചില പ്ലാനുകളോെടയായിരുന്നുവെന്ന് അതോെട ബോധ്യമായി. സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കൈമാറിയെങ്കിലും രണ്ടു മാസത്തോളം നടപടി ഒന്നും ഉണ്ടായില്ല. ഞാന്‍ മുഖ്യമന്ത്രിക്കും ഡെപ്യൂട്ടി സ്പീക്കര്‍ക്കും ഡിജിപിക്കും പ രാതി നൽകി. അതോടെ അ ന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടു. ഡിവൈഎസ്പി അമ്മിണിക്കുട്ടനായിരുന്നു ചുമതല. ആറു മാസത്തിനുള്ളിൽ ക്രൈം ബ്രാഞ്ച് വിവേക് രാജിനെ അറസ്റ്റ് ചെയ്തു. ഹരീഷിന്റെ നിർദേശപ്രകാരമാണ് കഞ്ചാ വ് ഒളിപ്പിച്ചു വച്ചതെന്ന് അയാൾ പൊലീസിനോടു പറഞ്ഞു. തെളിവെടുപ്പിന് എത്തിച്ചപ്പോൾ ടോയ്‌ലറ്റിലെ ഫ്ലഷിൽ നിന്നു വേറെ പാക്കറ്റുകളും അയാൾ പൊലീസിന് എടുത്തു കൊടുത്തു. സത്യം തെളിഞ്ഞതോടെ എനിക്കെതിരേയുള്ള കേ സ് ക്രൈം ബ്രാഞ്ച് റദ്ദാക്കി. ഞാന്‍ കുറ്റവിമുക്തയായി. ഇനി ഞാന്‍ െത റ്റു കാരിയല്ല, എനിക്കെതിരെ േക സില്ല.

എല്ലാം നല്ലതാണ്. പക്ഷേ, ഒരു കു റ്റവും ചെയ്യാത്ത എന്നെ പരിചയക്കാരുടെയും ബന്ധുക്കളുടെയും ഉപഭോക്താക്കളുടെയും അയല്‍ക്കാരുടെയും മുന്നിൽ നാ ണം കെടുത്തിയതിന് ആര് സമാധാനം പറയും. ഒരു വിവാഹഭ്യർഥനയോട് ‘നോ’ പറഞ്ഞതിന്റെ പേരിൽ ആ ക്രമിക്കപ്പെടുന്നതിന് ആരാണ് പരിഹാരം കണ്ടെത്തുക. എന്നെ വിശ്വസിക്കാനും കൂടെ നിൽക്കാനും ധാരാളം പേരുണ്ടായി. സാധാരണ ജീവിതവും ജോലിയുമായി കഴിഞ്ഞു കൂടുന്ന ഒരു പെൺകുട്ടിക്കെതിരെയാണ് ഈ ച തി ഉ ണ്ടാകുന്നതെങ്കിൽ അവള്‍ എങ്ങനെ സഹിക്കും. ആളുകളെ നാണം കെടുത്താൻ ക ള്ളക്കേ സ് ആ യുധമാക്കുന്ന കാലത്ത് കേ സന്വേഷണത്തില്‍ സമഗ്രമായ മാറ്റം ഇനിയെങ്കിലും വരണമെന്നാണ് എനിക്കു പറയാനുള്ളത്. ആ രോപണങ്ങളും ക ള്ള ക്കേ സുകളും സ്വഭാവഹത്യയും അടക്കമുള്ള ച തിപ്രയോഗങ്ങളെ പുല്ല് പോലെ ത ള്ളിക്കളയാൻ പെൺകുട്ടികൾക്കും കഴിയണം.

സമൂഹത്തിനു വേണ്ടി എന്തെങ്കിലും നന്മ ചെയ്യണം എന്ന ആഗ്രഹം കുട്ടിക്കാലത്തേ ഉണ്ടായിരുന്നു. എന്റെ അച്ഛനും അമ്മയും കേന്ദ്ര ഗവൺമെന്റ് ഉദ്യോഗസ്ഥരും ചേട്ടൻ ബിസിനസിലും ചേച്ചി ഡിഫൻസിലുമാണ്. എംബിഎ കഴിഞ്ഞ് ഒരു വർഷം ഡിസൈൻ കമ്പനിയി ൽ ജോലി നോക്കിയ ശേഷമായിരുന്നു വിവാഹം. വിവാഹത്തിന്റെ ആദ്യദിനം മുതല്‍ തന്നെ എന്റെ സ്വപ്നങ്ങളുടെ മേൽ ഇടിത്തീ വീണ പോലെ തോന്നിത്തുടങ്ങി. കഷ്ടപ്പാടുകൾ എന്തെന്ന് അറിഞ്ഞിട്ടില്ലാത്ത ജീവിതം മറ്റൊരു വഴിയിലൂടെയായി. വി ഷമങ്ങള്‍ കൂടുമ്പോള്‍ കുളിമുറിക്കകത്ത് അടച്ചിരുന്ന് കരഞ്ഞുറങ്ങിയ രാത്രികൾ. സ്നേഹിക്കാൻ ട്വിങ്കിൾ എന്ന പട്ടിക്കുട്ടി മാത്രം. നാലുവർഷം കടന്നു പോയതെങ്ങെനയെന്ന് ഇപ്പോഴും അറിയില്ല. ക്ഷ മിച്ചും സഹിച്ചും പലതും അനുഭവിച്ചും. പല തവണ ആശുപത്രിയിലായിട്ടുണ്ട്. കേ സ് കൊടുക്കാന്‍ പൊലീസ് സ്റ്റേഷന്റെ മുന്നിൽ വരെ പോയിട്ട് തിരികെ പോന്നിട്ടുണ്ട്. ആ വിഷ മതകളിൽ നിന്നു രക്ഷപെടാനാണ് ഞാെനാരു ബിസിനസ് സംരംഭം തുടങ്ങിയത്. ആ ത്മീയതയിലും സാന്ത്വനം കണ്ടെത്തിത്തുടങ്ങിയിരുന്നു.

ജോലിയില്ലാതെ വീട്ടിലിരിക്കുന്ന സ്ത്രീകളെ പരിശീലിപ്പിച്ച്, അവർ ചെയ്ത ഇക്കോ ഫ്രണ്ട്‌ലി പ്രൊഡക്റ്റ്സുമായി ബിസിനസ് ആരംഭിച്ചു.നല്ല ഓർഡർ കിട്ടിയതിൽ നിന്നുള്ള ലാഭമെടുത്ത് ആദ്യ പ്രദർശനം സംഘടിപ്പിച്ചു. സുഹൃത്തും ഡിസൈനറുമായ ശ്രീരമ്യ സമ്പത്തിനോടൊപ്പം ചേര്‍ന്നായിരുന്നു അത്. പ്രദർശനം വൻ വിജയമായിരുന്നു. കുടുംബത്തിലെ ദു രന്തങ്ങളും വിഷ മങ്ങളും സഹിക്കാൻ വയ്യാതെ ആ ത്മഹ ത്യയ്ക്ക് ശ്രമിച്ചെങ്കിലും മറ്റുള്ളവർ രക്ഷിച്ചു. ബോധം തെളിഞ്ഞപ്പോൾ ആറ്റുകാലമ്മയുടെ മുഖമാണ് മനസ്സിൽ തെളിഞ്ഞത്. അന്നു ഞാൻ തീരുമാനിച്ചു, ‘ഇനി ആ ത്മഹ ത്യ ചെയ്യുന്നതിനെക്കുറിച്ച് ചിന്തിക്കുക പോലും അരുത്.’ തുടര്‍ന്ന് ആദ്യമായി ഭര്‍ത്താവിനെതിരെ കേസ് കൊടുത്തു. ഉപ ദ്രവങ്ങളില്‍ നിന്നു സംരക്ഷണം ലഭിക്കുന്നതിനായി പ്രൊട്ടക്‌ഷൻ ഓർഡർ വാങ്ങി.

അതോെട ഭര്‍ത്താവ് വിവാഹമോ ചനം ആവശ്യപ്പെട്ട് ഡിവോഴ്സ് നോട്ടീസ് അയച്ചു. നാട്ടില്‍ നിന്നാല്‍ മാനസികനില തെറ്റും എന്നു തോന്നിയ ആ ദിവസങ്ങളില്‍ ഒറ്റയ്ക്ക് ഗോവയിലേക്ക് യാത്ര പോയി. ചെറുപ്രായത്തിലേ വ്യ ഭിചാ രത്തിലേക്ക് എത്തിക്കപ്പെടുന്ന പെൺകുട്ടികളെ രക്ഷിക്കുകയും അവർക്ക് ജീവിത മാർഗം ഒരുക്കിക്കൊടുക്കുകയും െചയ്യുന്ന ‘എൽഷദായ്’ എന്ന സാമൂഹികസംഘടനയോടൊത്തു പ്രവർത്തിച്ചു. നാട്ടില്‍ മടങ്ങിയെത്തിയ േശഷം പയ്യെപ്പയ്യെയാണ് ചുവടുകള്‍ വച്ചത്. വഴുതക്കാട് വീവേഴ്സ് വില്ലേജ് എന്ന സ്വപ്ന സംരംഭം തുടങ്ങി. പിന്നീടു ഭർത്താവിന്റെ ഫ്ലാറ്റിൽ നിന്നിറങ്ങി. ഈ ഇറങ്ങിപ്പോക്ക് നടത്താനുള്ള ധൈര്യം പെൺകുട്ടികൾക്ക് വൈകിയാണ് ഉദിക്കുന്നത് എന്നതാണ് സമൂഹത്തിലെ വലിയ പ്ര ശ്നം.

Scroll to Top