ശോഭയ്ക്ക് രണ്ടാംസ്ഥാനം ഞാനാണോ കൊടുക്കാഞ്ഞത്, എനിക്ക് ആരോടും പിണക്കമില്ല : അഖിൽ മാരാർ.

ബിഗ്‌ബോസ് സീസൺ 5 ലെ ടൈറ്റിൽ വിന്നർ ആയി അഖിൽ മാരാർ. പ്രേക്ഷകർ കാത്തിരുന്ന വിജയം.റനീഷ റഹ്മാൻ ആണ് രണ്ടാം സ്ഥാനം സ്വന്തമാക്കിയിരിക്കുന്നത്. മൂന്നാം സ്ഥലം ജുനൈസ് വിപി യും സ്വന്തമാക്കി.വിന്നർ ആയ ശേഷം അഖിൽ ഹോട്ടലിലേക്ക് വീഡിയോ വൈറൽ ആയിരുന്നു.ശോഭ പ്രൈസ് കിട്ടാത്തത് കൊണ്ട് പിണങ്ങി പോയ്‌ എന്നുള്ള ഗോസിപ്പുകൾ വന്നിരുന്നു. അതെ കുറിച്ച് മാരാർ പ്രതികരിച്ചത് ഇങ്ങനെ,ശോഭ എവിടെ പിണങ്ങിപ്പോയെന്ന് ? എനിക്കറിയത്തില്ല. എന്നോട് ചോദിച്ചാൽ ഞാൻ എന്ത് പറയാനാണ്.

അങ്ങനെ പറയുന്നവരോട് തന്നെ ചോദിക്ക്. ഞാൻ ഇക്കാര്യം അറിഞ്ഞിട്ടില്ല. അതിനകത്ത് ഉണ്ടായിരുന്നത് പോലെ തന്നെയാണ് ഞാൻ. എനിക്ക് ആരോടും ഒരു വിരോധവും ഇല്ല”, എന്നാണ് അഖിൽ പറഞ്ഞത്. ശോഭയ്ക്ക് രണ്ടാം സ്ഥാനം കൊടുക്കണമായിരുന്നോ എന്ന ചോദ്യത്തിന്, “ഞാനാണോ ഇതൊക്കെ കൊടുക്കുന്നേ. ഞാനാണോ വോട്ട് ചെയ്തത്. ഞാൻ നാലാം സ്ഥാനം കൊടുത്ത പോലുണ്ടല്ലോബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ ശ്രദ്ധേയ മത്സരാര്‍ഥികളില്‍ ഒരാളാണ് ശോഭ വിശ്വനാഥ്. ‘

ഗെയിമുകളിലും ടാസ്കുകളിലുമൊക്കെ തന്‍റെ 100 ശതമാനത്തിന് മുകളില്‍ നല്‍കുന്ന,വ്യക്തിയാണ് ശോഭ.കഴിഞ്ഞ 100 ദിവസങ്ങളില്‍ ശോഭ സഹമത്സരാര്‍ഥികളോട് പലപ്പോഴും പങ്കുവച്ച ഒരു ആഗ്രഹം ഉണ്ടായിരുന്നു.ബിഗ് ബോസ് ഗ്രാന്‍ഡ് ഫിനാലെയ്ക്ക് തന്റെ വിവാഹ സാരിയും ഉടുത്ത് പങ്കെടുക്കണം എന്നതായിരുന്നു അത്. ശോഭയുടെ ആ ആഗ്രഹം നിറവേറി. ടോപ്പ് 5 ല്‍ ഇടംപിടിച്ച ശോഭ വിവാഹ സാരിയും ഉടുത്താണ് ഗ്രാന്‍ഡ് ഫിനാലെയില്‍ പങ്കെടുക്കുന്നത്.

സീസണ്‍ റണ്ണര്‍ അപ്പ് ആവുമെന്ന് പ്രതീക്ഷിച്ചിരുന്ന ശോഭ പ്രേക്ഷകരുടെ വോട്ടിംഗില്‍ നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.ഫേസ്ബുക്കിൽ ബിഗ്‌ബോസ് ഫാൻസ്‌ പേജുകളിൽ എടുത്ത് പറയുന്ന പേരുകൾ ശോഭയുടെയും മാരാരിന്റെയും പേരുകൾ ആയൊരുന്നു.ഇവരുടെ ഫാൻസുകൾ തമ്മിൽ മത്സരമാണ്

Scroll to Top