‘പാട്ട് തൊണ്ടയില്‍ നിന്നോ തലച്ചോറില്‍ നിന്നോ അല്ല വരേണ്ടത്,നെഞ്ചില്‍ തട്ടിയാണ്’ ; സിതാര കൃഷ്ണകുമാർ

68 മത് ദേശീയ ചലച്ചിത്ര പുരസ്‌കാരം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു.മികച്ച നടൻ എന്ന സ്ഥാനം രണ്ട് പേരാണ് നേടിയത് സൂര്യയും അജയ് ദേവ്ഗണ്ണും. അപർണ ബാലമുരളിയാണ് മികച്ച നടി. സൂരരൈ പോട്ര് എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്കാരം.അയ്യപ്പനും കോശിയിലെ കഥാപാത്രത്തിന് ബിജു മേനോൻ മികച്ച സഹനടനായി.മികച്ച സംവിധായകനുള്ള പുരസ്കാരം അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെ സംവിധായകനായ സച്ചി നേടി.മികച്ച ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം നഞ്ചിയമ്മയ്ക്കാണ്. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ‘കലക്കാത്ത’ എന്ന പാട്ട് പാടിയതിനായിരുന്നു പുരസ്‌കാരം. എന്നാല്‍ ഇതിന് പിന്നാലെ നിരവധി വിമർശനങ്ങളും വന്നു.സിതാര കൃഷ്ണകുമാർ പിന്തുണയുമായി എത്തി.

നഞ്ചിയമ്മയെ ചേര്‍ത്തുപിടിച്ചുനില്‍ക്കുന്ന ചിത്രം പങ്കുവെച്ച് ഫെയ്‌സ്ബുക്കില്‍ സിതാര കുറിച്ചത് ഇങ്ങനെയാണ്..’ഈ അവാര്‍ഡ് ഒരു തെളിച്ചമാണ്! പാട്ട്…അത് തൊണ്ടയില്‍ നിന്നോ തലച്ചോറില്‍ നിന്നോ അല്ല വരേണ്ടത് നെഞ്ചില്‍ തട്ടി തെറിച്ചു വരേണ്ടതാണ്… എങ്കില്‍ ആ പാട്ട് നഞ്ചിയമ്മയുടെ പാട്ടുപോലെ ചങ്കില്‍ തന്നെ വന്നു കൊള്ളും!.’ സിത്താര കുറിച്ചു.നഞ്ചിയമ്മയ്ക്ക് പുരസ്‌കാരം നല്‍കിയത് വിമര്‍ശിച്ച് പലരും രംഗത്തെത്തുകയും ചെയ്തു.

ഡ്രമ്മറും സംഗീത സംവിധായകനുമായ ലിനു ലാല്‍ ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെയാണ് ഈ നേട്ടത്തെ പരിഹസിച്ചത്.ഒരു മാസം കൊടുത്താലും സാധാരണ ഒരു ഗാനം പഠിച്ചു പാടാന്‍ നഞ്ചിയമ്മയ്ക്ക് സാധിക്കില്ലെന്നും നഞ്ചിയമ്മയ്ക്ക് അവാര്‍ഡ് നല്‍കാനുള്ള തീരുമാനം സംഗീതത്തെ ജീവിതമായി കാണുന്നവര്‍ക്ക് അപമാനമായി തോന്നുമെന്നും വിഡിയോയില്‍ പറയുന്നു.

Scroll to Top