നടി സ്നേഹ ബാബു വിവാഹിതയാകുന്നു; വരൻ ‘കരിക്ക്’ കുടുംബത്തിൽ നിന്ന്

‘കരിക്ക്’ വെബ് സീരീസിലൂടെ ശ്രദ്ധ നേടിയ നടി സ്‌നേഹ ബാബു വിവാഹിതയാകുന്നു. കരിക്കിന്റെ ‘സാമര്‍ഥ്യ ശാസ്ത്രം’ എന്ന സീരീസിന്റെ ഛായാഗ്രാഹകന്‍ അഖില്‍ അഖിൽ സേവ്യറാണ് സ്നേഹയുടെ വരന്‍.അഖിലിനൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് സ്‌നേഹ വിവാഹവാര്‍ത്ത സ്ഥിരീകരിച്ചത്.‘സാമർത്ഥ്യ ശാസ്ത്രത്തിന് നന്ദി’ എന്ന അടിക്കുറിപ്പോടെയാണ് ഫോട്ടോ പങ്കുവെച്ചത്.കരിക്കിന്‍റെ വന്‍ ഹിറ്റായ സീരിസുകളില്‍ എല്ലാം സ്നേഹ ബാബു പങ്കാളിയായിട്ടുണ്ട്.

പ്ലസ് ടുവില്‍ അടക്കം സ്നേഹയുടെ റോള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സാമര്‍ത്ഥ്യശാസ്ത്രത്തില്‍ പ്രധാന വേഷത്തില്‍ സ്നേഹ എത്തയിരുന്നു. കരിക്ക് ഫാമിലിയിലെ അംഗങ്ങള്‍ തന്നെ ആശംസയുമായി എത്തിയിട്ടുണ്ട്. അര്‍ജുന്‍ രത്തന്‍, ശബരീഷ്, നീലിന്‍ സാന്‍ഡ്ര തുടങ്ങിയവര്‍ എല്ലാം ആശംസയുമായി എത്തിയിട്ടുണ്ട്.സോഷ്യൽ മീഡിയയിൽ സജീവമായ സ്നേഹ റീൽസുകളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയാണ്.

ആദ്യരാത്രി, ഗാനഗന്ധർവൻ, മിന്നൽ മുരളി എന്നീ ചിത്രങ്ങളിൽ ശ്രദ്ധേമായ വേഷങ്ങളിലും സ്നേഹ പ്രത്യക്ഷപ്പെട്ടു.ടിക്ടോക് കാലത്ത് സജീവമായിരുന്ന സ്നേഹ അതുവഴിയാണ് കരിക്ക് സീരിസില്‍ എത്തിയത്.

Scroll to Top