വളകാപ്പ് ആഘോഷമാക്കി സ്നേഹയും ശ്രീകുമാറും ; വയലറ്റ് സാരിയില്‍ സുന്ദരിയായി സ്‌നേഹ !! ഫോട്ടോസ്

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ജോഡികൾ ആണ് സ്നേഹയും ശ്രീകുമാറും. വിവാഹത്തിന് ശേഷം സ്നേഹ ശ്രീകുമാർ എന്ന പേരും പൂർണ്ണമായി. ജീവിതം സംഗീതത്തിലും നൃത്തത്തിലും അഭിനയത്തിലും അർപ്പിച്ച ദമ്പതികൾ ആണ് ഇവർ. നൃത്തത്തിലും അഭിനയത്തിലും സ്നേഹ തിളങ്ങുമ്പോൾ അഭിനയത്തിലും ആലാപനമികവിലും ശ്രീകുമാറും പ്രേക്ഷകരുടെ പ്രിയങ്കരനായി മാറി.മറിമായത്തിലെ ലോലിതന്‍ മണ്ഡോദരി എന്നീ കഥാപാത്രങ്ങളായി എത്തി പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായി മാറുകയായിരുന്നു ഇരുവരും.2019 ഡിസംബറിൽ ആയിരുന്നു ഇവരുടെ വിവാഹം. സുഹൃത്തുക്കളായ ഇരുവരും ജീവിതത്തിൽ ഒന്നിക്കാൻ തീരുമാനിക്കുകയായിരുന്നു.

സോഷ്യൽ മീഡിയയിലൊക്കെ സജീവമാണ് രണ്ടുപേരും. സ്വന്തം യൂട്യൂബ് ചാനലിലൂടെ തങ്ങളുടെ വിശേഷങ്ങൾ പങ്കുവെച്ചെത്താറുണ്ട് ഇരുവരും.ഇപ്പോഴിതാ ഒരു സന്തോഷവാര്‍ത്ത പങ്കുവെച്ചാണ് സ്‌നേഹയും ശ്രീകുമാറും എത്തിയത്. തങ്ങളുടെ ജീവിതത്തിലേക്ക് പുതിയ അതിഥി വരുന്നതിനെ കുറിച്ചാണ് ഇവര്‍ പറയുന്നത്. ഒരുപാട് ആളുകൾ ഞങ്ങളോട് വിശേഷം ആയില്ലേ എന്ന് ചോദിക്കാറുണ്ട്. ഇപ്പോഴിതാ ഞങ്ങൾ അത് പറയുകയാണ്. ഞാൻ ഗർഭിണിയാണ്. അഞ്ചുമാസം ആയിരിക്കുന്നു എന്ന് യൂട്യൂബ് ചാനലിലൂടെ താരങ്ങൾ അറിയിച്ചത്.

ഇപ്പോഴിതാ വളകാപ്പ് ചടങ്ങുകളുടെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ്.വയലറ്റ് നിറത്തിലുള്ള സാരിയിൽ സ്നേഹ സുന്ദരിയായി അണിഞ്ഞൊരുങ്ങി. പരമ്പരാഗത രീതിയിൽ ആഭരണങ്ങളും ആഭരണങ്ങളും മുല്ലപ്പൂവുമെല്ലാം ചൂടിയാണ് സ്നേഹ വളകാപ്പിനെത്തിയത്. വയലറ്റ് നിറത്തിലുള്ള ഷർട്ടും മുണ്ടുമാണ് ശ്രീകുമാറിന്റെ വേഷം.കൂട്ടുകാരോടൊപ്പം ആഘോഷിച്ച ബേബി ഷവറിന്റെ ചിത്രങ്ങളും സ്‌നേഹ പോസ്റ്റ് ചെയ്തിരുന്നു.നിരവധി പേരാണ് ഇരുവർക്കും ആശംസയുമായി എത്തിയത്.

Scroll to Top