അമ്മായിയമ്മക്ക് മരുമകന്‍ നൽകിയ സമ്മാനം; സന്തോഷ വിഡിയോയുമായി സൗഭാഗ്യ

നര്‍ത്തകിയും അഭിനേത്രിയുമായ താര കല്യാണിന്റെ വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം.2017 ജൂലൈ 30ന് ആയിരുന്നു രാജാറാമിന്റെ വി യോഗം. വൈറൽ പനി മൂർച്ഛിച്ചതാണു മ രണ കാരണം. 20ലധികം മെഗാസീരിയലുകളിൽ നായകനായ അഭിനയിച്ചിട്ടുണ്ട്. നർത്തകിയായ സൗഭാഗ്യ വെങ്കിടേഷ് ആണ് ദമ്പതികളുടെ മകൾ. സൗഭാഗ്യയ്ക്ക് കുഞ്ഞ് പിറന്നത്, അമ്മൂമ്മയായതിന്റെ സന്തോഷം പങ്കിട്ട് താര കല്യാണ്‍ എത്തിയിരുന്നു.

മകളെ പോലെ തന്നെ സുദർശനയേയും വളരെ കരുതലോടെയാണ് താരാ വളർത്തുന്നത്. കുടുംബസമേതം ഇവർ ഷോയ്ക്ക് ഒക്കെ പങ്കെടുക്കാറുമുണ്ട്.അതെല്ലാം തന്നെ വൈറൽ ആകാറുമുണ്ട്.സൗഭാഗ്യയും മരുമകൻ അർജുനും ഒരുമിച്ച് സീരിയലിൽ അഭിനയിക്കുന്നുണ്ട്. യൂട്യൂബ് ചാനലിലൂടെയായും വിശേഷങ്ങള്‍ പങ്കിടുന്നുണ്ട് ഇവര്‍.ഇപ്പോഴിതാ അർജുൻ അമ്മയ്ക്കായി കരുതിവച്ച ഒരു സ്പെഷ്യൽ സർപ്രൈസിന്റെ അനുഭവം പങ്കുവയ്ക്കുകയാണ് സൗഭാഗ്യ.

താരാകല്യാണിന് അർജുൻ ടാറ്റൂ ചെയ്തു കൊടുക്കുന്ന വിഡിയോയാണ് സോഷ്യൽ മീഡിയൽ സൗഭാഗ്യ പങ്കുവെച്ചത്. ഉണ്ണിക്കണ്ണന്റെ രൂപമാണ് താരയുടെ കൈത്തണ്ടയിൽ അർജുൻ പച്ച കുത്തിയത്.‘ഒരു മരുമകൻ അമ്മായിയമ്മയ്ക്ക് നൽകിയ മികച്ച സമ്മാനം’ എന്നാണ് വിഡിയോയ്ക്കൊപ്പം സൗഭാഗ്യ കുറിച്ചത്. തനിക്ക് ആദ്യത്തെ ടാറ്റൂ അർജുൻ ചെയ്തു തരുന്നതിന്റെ വിഡിയോയും സൗഭാഗ്യ അടുത്തിടെ പങ്കുവച്ചിരുന്നു.

Scroll to Top