പിറന്നാൾ ആശംസകൾ അമ്മ ; സരിതയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ശ്രാവൺ !!

കല്യാണം’ എന്ന ചിത്രത്തിൽ നായകനായി അരങ്ങേറ്റം കുറിച്ച നടനാണ് ശ്രാവൺ. നടൻ മുകേഷിന്റെയും നടി സരിതയുടെയും മകനാണ് നടനും ഡോക്ടറുമായ ശ്രാവൺ മുകേഷ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം വിശേഷങ്ങളെല്ലാം പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ, സരിതയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് ശ്രാവൺ പങ്കുവച്ച കുറിപ്പും ചിത്രങ്ങളുമാണ് ശ്രദ്ധേയമാകുന്നത്. സഹോദരനും അമ്മയ്ക്കുമൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്താണ് ശ്രാവണിന്റെ ആശംസ.നിരൂപക പ്രശംസയും പ്രേക്ഷക ശ്രദ്ധയും നേടിയ നിരവധി കഥാപാത്രങ്ങളിലൂെട സിനിമയിൽ തന്റെതായ ഇടം സ്വന്തമാക്കിയ താരമാണ് സരിത.

Scroll to Top