14 ലക്ഷം രൂപയുടെ ആഡംബര കാർ സ്വന്തമാക്കി ശ്രീവിദ്യ, വൈറലായി ഫോട്ടോസ്.

യുവനടിമാരിൽ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ശ്രീവിദ്യ. ഒരു പഴയ ബോംബ് കഥ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് ശ്രീവിദ്യ ചുവട് വയ്ക്കുന്നത്. പിന്നീട് പല ചിത്രങ്ങളിലും തിളങ്ങിയിട്ടുണ്ട് എങ്കിലും ആദ്യം ആയി ശ്രീവിദ്യ വൈറൽ ആകുന്നത്, ഒരു പ്രാങ്ക് വീഡിയോയിലൂടെയാണ്.പിന്നീട് പല തവണ പ്രാങ്കിൽ പെട്ട ശ്രീവിദ്യ ഇപ്പോൾ സ്റ്റാർ മാജിക്ക് താരം കൂടിയാണ്. ഒരു പഴയ ബോംബ് കഥ, മാഫി ഡോണ തുടങ്ങിയ സിനിമകളിലും ശ്രീവിദ്യ അഭിനയിച്ചിട്ടുണ്ട്.സോഷ്യല്‍ മീഡിയയിലും ശ്രീവിദ്യ ശ്രദ്ധേയയാണ്. താരത്തിന് ധാരാളം ഫോളോവേഴ്‌സുണ്ട്.

സ്റ്റാര്‍ മാജിക്കിലെത്തിയതോടെ ശ്രീവിദ്യയെ കൂടുതല്‍ പേര്‍ തിരിച്ചറിയാന്‍ തുടങ്ങുകയായിരുന്നു. കുസൃതിയും കുറുമ്പുമൊക്കെയാണ് ശ്രീവിദ്യയെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കിയത്.മറയില്ലാതെ സംസാരിക്കുന്ന ശ്രീവിദ്യ പറയുന്ന മണ്ടത്തരങ്ങള്‍ സ്റ്റാര്‍ മാജിക്കിലെ ഹിറ്റ് ഫാക്ടറുകളിലൊന്നാണ്.യുവസംവിധായകനായ രാഹുൽ രാമചന്ദ്രനാണ് ഭാവി വരൻ.ആറ് വർഷത്തോളമായി ഇരുവരും തമ്മിൽ പ്രണയത്തിലാണ്.താരത്തിന്റെ എൻഗേജ്മെന്റ് ചിത്രങ്ങളും വീഡിയോകളും എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.

ഇപ്പോഴിതാ വൈറൽ ആകുന്നത് താരം പുതിയ കാർ സ്വന്തമാക്കിയ വിവരമാണ്.ആഡംബര കാർ ആയ വെന്യൂ ഇൻ ലൈൻ ആണ് ശ്രീവിദ്യ സ്വന്തമാക്കിയിരിക്കുന്നത്. രാഹുലിനൊപ്പം എത്തിയാണ് താരം പുതിയ കാർ ഏറ്റുവാങ്ങിയത്. ‘A shift to success mode. A new addition to our family’ എന്നാണ് ചിത്രങ്ങൾക്കൊപ്പം ശ്രീവിദ്യ കുറിച്ചിരിക്കുന്നത്. രാഹുലിനോപ്പമാണ് താരം കാർ വാങ്ങാൻ എത്തിയത്. നിരവധി പേരാണ് ലൈക്കും കമ്മെന്റുമായി എത്തിയത്

Scroll to Top