‘ആദ്യമായി അവനോട് എന്റെ പ്രണയം പറഞ്ഞപ്പോൾ ഉണ്ടായ അതേ ഹൃദയമിടിപ്പും പരവേശവും ഇന്നും…’: നടി ശ്രീവിദ്യ മുല്ലശ്ശേരി വിവാഹിതയാകുന്നു

യുവനടിമാരിൽ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ശ്രീവിദ്യ. ഒരു പഴയ ബോംബ് കഥ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് ശ്രീവിദ്യ ചുവട് വയ്ക്കുന്നത്. പിന്നീട് പല ചിത്രങ്ങളിലും തിളങ്ങിയിട്ടുണ്ട് എങ്കിലും ആദ്യം ആയി ശ്രീവിദ്യ വൈറൽ ആകുന്നത്, ഒരു പ്രാങ്ക് വീഡിയോയിലൂടെയാണ്.പിന്നീട് പല തവണ പ്രാങ്കിൽ പെട്ട ശ്രീവിദ്യ ഇപ്പോൾ സ്റ്റാർ മാജിക്ക് താരം കൂടിയാണ്. ഒരു പഴയ ബോംബ് കഥ, മാഫി ഡോണ തുടങ്ങിയ സിനിമകളിലും ശ്രീവിദ്യ അഭിനയിച്ചിട്ടുണ്ട്.

സോഷ്യല്‍ മീഡിയയിലും ശ്രീവിദ്യ ശ്രദ്ധേയയാണ്. താരത്തിന് ധാരാളം ഫോളോവേഴ്‌സുണ്ട്. സ്റ്റാര്‍ മാജിക്കിലെത്തിയതോടെ ശ്രീവിദ്യയെ കൂടുതല്‍ പേര്‍ തിരിച്ചറിയാന്‍ തുടങ്ങുകയായിരുന്നു. കുസൃതിയും കുറുമ്പുമൊക്കെയാണ് ശ്രീവിദ്യയെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കിയത്. മറയില്ലാതെ സംസാരിക്കുന്ന ശ്രീവിദ്യ പറയുന്ന മണ്ടത്തരങ്ങള്‍ സ്റ്റാര്‍ മാജിക്കിലെ ഹിറ്റ് ഫാക്ടറുകളിലൊന്നാണ്.ഇപ്പോൾ ശ്രീവിദ്യ വിവാഹിതയാകാൻ പോകുന്നുവെന്ന സന്തോഷ വാർത്ത ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്.

തന്റെ പ്രീ എൻഗേജ്മെന്റു ടീസർ താരം യൂ ട്യൂബ് ചാനലില്‍ പങ്കുവച്ചു. ‘വെൻ തിരോന്തരം മെറ്റ് കാസർഗോഡ് ഇൻ കൊച്ചി’ എന്നാണ് വിഡിയോയ്ക്ക് പേര് നൽകിയിരിക്കുന്നത്. വരന്റെ പേരോ മറ്റു വിവരങ്ങളോ പങ്കുവെച്ചിട്ടില്ല.പ്രണയത്തിലാണെന്നും വിവാഹം ഉടനെ ഉണ്ടാവുമെന്നും ശ്രീവിദ്യ പറഞ്ഞിരുന്നുവെങ്കിലും ചെറുക്കനെ പരിചയപ്പെടുത്തിയിരുന്നില്ല.എന്നാൽ ഉടൻ തന്നെ വരനെ പരിചയപ്പെടുത്തുമെന്നും ശ്രീവിദ്യ പുതിയതായി പങ്കുവെച്ച വീഡിയോയിൽ പറയുന്നുണ്ട്.

Scroll to Top