എനിക്ക് നിന്നെ മതിയാകുന്നില്ല, എന്റെ ഹൃദയമിപ്പോൾ നിന്റേത് മാത്രം : ശ്രേയ ഘോഷാൽ

ആലാപന സൗന്ദര്യം കൊണ്ട് മലയാളികളുടെ മനസ്സു കീഴടക്കിയ ഗായികയാണ് ശ്രേയാ ഘോഷാൽ. സ രി ഗ മ എന്ന ടെലിവിഷൻ പരിപാടിയിൽ വിജയിയാകുന്നതോടെയാണ്‌ ശ്രേയ സംഗീതരംഗത്ത് ശ്രദ്ധേയയാകുന്നത്. പിന്നീട് 2002-ൽ പുറത്തിറങ്ങിയ ദേവദാസ് എന്ന ചലച്ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ച് ഹിന്ദി ചലച്ചിത്രപിന്നണി സംഗീത രംഗം കീഴടക്കുകയായിരുന്നു ശ്രേയ. .പത്തു വർഷത്തോളം നീണ്ട പ്രണയത്തിനൊടുവിലാണ് 2015 ഫെബ്രുവരിയിൽ ശൈലാദിത്യയുമായി ശ്രേയയുടെ വിവാഹം നടക്കുന്നത്.താരം ഗർഭിണി ആയതും തന്റെ പുതിയ വിശേഷങ്ങളുമെല്ലാം തന്നെ പങ്കുവെക്കാറുണ്ടായിരുന്നു.കഴിഞ്ഞ മെയ് മാസത്തിലാണ് ശ്രേയ ഘാഷാൽ ആൺകുഞ്ഞിന് ജന്മം നൽകിയത്.


ഭർത്താവ് ശൈലാധിത്യയ്ക്കൊപ്പം ആദ്യത്തെ കൺമണിയെ വരവേറ്റതിന്റെ സന്തോഷം ഗായിക സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു.ഇപ്പോഴിത വൈറൽ ആകുന്നത് താരത്തിന്റെ ഫേസ്ബുക് പോസ്റ്റാണ്. പോസ്റ്റിൽ കുഞ്ഞിനൊപ്പമുള്ള ചിത്രവും കുറിപ്പും പങ്കുവെച്ചിട്ടുണ്ട്.കുറിപ്പിൽ പറയുന്നത് ഇങ്ങനെ,നീ എപ്പോഴും എന്റെ കൈകളിലാണ്. പക്ഷേ, എനിക്ക് നിന്നെ മതിയാകുന്നില്ല. എന്റെ ഹൃദയം ഇപ്പോൾ നിന്റേത് മാത്രമാണ്. ഇപ്പോൾ മാത്രമല്ല, എല്ലായ്‌പ്പോഴും… നീ എത്ര ലളിതമായാണ് എന്റെ ജീവിതത്തിലേക്ക് വന്നത്, എന്നിലുള്ള സ്നേഹത്തിന്റെ അർത്ഥം പുനർനിർവചിച്ചത്. ️എന്റെ കൊച്ചുകുഞ്ഞേ ദേവ്യാൻ, അമ്മ നിന്നെ സ്നേഹിക്കുന്നു.നിരവധി പേരാണ് ഫോട്ടോയ്ക്ക് ലൈക്കും കമ്മെന്റുമായി എത്തിയത്.

FACEBOOK POST

Scroll to Top