നല്ല ഹൃദയമുള്ള മനുഷ്യനായി വളരട്ടെ ; മകന്റെ ഒന്നാം പിറന്നാളിന് ഹൃദയം തൊടുന്ന ആശംസകളുമായി ശ്രേയ ഘോഷാൽ !!

ആലാപന സൗന്ദര്യം കൊണ്ട് മലയാളികളുടെ മനസ്സു കീഴടക്കിയ ഗായികയാണ് ശ്രേയാ ഘോഷാൽ. സ രി ഗ മ എന്ന ടെലിവിഷൻ പരിപാടിയിൽ വിജയിയാകുന്നതോടെയാണ്‌ ശ്രേയ സംഗീതരംഗത്ത് ശ്രദ്ധേയയാകുന്നത്. പിന്നീട് 2002-ൽ പുറത്തിറങ്ങിയ ദേവദാസ് എന്ന ചലച്ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ച് ഹിന്ദി ചലച്ചിത്രപിന്നണി സംഗീത രംഗം കീഴടക്കുകയായിരുന്നു ശ്രേയ. പത്തു വർഷത്തോളം നീണ്ട പ്രണയത്തിനൊടുവിലാണ് 2015 ഫെബ്രുവരിയിൽ ശൈലാദിത്യയുമായി ശ്രേയയുടെ വിവാഹം നടക്കുന്നത്.

താരം ഗർഭിണി ആയതും തന്റെ പുതിയ വിശേഷങ്ങളുമെല്ലാം തന്നെ പങ്കുവെക്കാറുണ്ടായിരുന്നു.കഴിഞ്ഞ മെയ് മാസത്തിലാണ് ശ്രേയ ഘാഷാൽ ആൺകുഞ്ഞിന് ജന്മം നൽകിയത്.ഭർത്താവ് ശൈലാധിത്യയ്ക്കൊപ്പം ആദ്യത്തെ കൺമണിയെ വരവേറ്റതിന്റെ സന്തോഷം ഗായിക സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു.ഇപ്പോഴിതാ മകന്റെ ഒന്നാം പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് താരം.ഇന്ന് ഞങ്ങളുടെ കുഞ്ഞിന്റെ ഒന്നാം പിറന്നാൾ.. ‘ഞങ്ങളുടെ മകൻ ദേവ്യയാന് ഇന്ന് ഒന്നാം പിറന്നാൾ ആശംസകൾ.

മാതാപിതാക്കളായി ഞങ്ങളെ ജനിപ്പിച്ച് ജീവിതം വളരെ മനോഹരവും സന്തോഷവും നിറഞ്ഞ താണെന്ന് നീ ഞങ്ങൾക്ക് ഒരോ നിമിഷവും കാണിച്ചു തന്നു. ഈ ലോകത്തിലെ മുഴുവൻ സ്‌നേഹ ത്താൽ നീ അനുഗ്രഹിക്കപ്പെടുകയും വളരുകയും ചെയ്യട്ടെ. എളിമയും സത്യസന്ധതയു മുള്ള ഒരു നല്ല മനുഷ്യനായി നീ വളരുക’എന്നാണ് താരം കുറിച്ചിരിക്കുന്നത്.നിരവധി പേരാണ് ആശംസയറിയിച്ചിരിക്കുന്നത്.

Scroll to Top