വീണ്ടും തമിഴകത്തെ ഞെട്ടിച്ച് സ്റ്റാലിൻ ; ‘അമ്മ’യുടെ പടമുള്ള ബാഗുകൾ മാറ്റേണ്ട : 13 കോടി കുട്ടികൾക്ക് നൽകും !!!

വ്യത്യസ്തമായ രാഷ്ട്രീയ തീരുമാനങ്ങൾ തമിഴകത് നടപ്പാക്കുകയാണ് സ്റ്റാലിൻ. സ്കൂൾ കുട്ടികൾക്ക് കഴിഞ്ഞ സർക്കാർ നൽകിയ ജയലളിതയുടെ ചിത്രമുള്ള സ്കൂൾ ബാഗുകൾ മാറ്റേണ്ടതില്ലെന്ന് മുഖ്യമന്ത്രി സ്റ്റാലിൻ തീരുമാനിച്ചു.പതിറ്റാണ്ടുകളായി തമിഴനാട്ടിൽ നടന്നു വരുന്ന അതികാരങ്ങൾക്ക് മാറ്റം കൊണ്ട് വരുകയാണ് സ്റ്റാലിൻ. കരുണാനിധിക്ക് അധികാരം കിട്ടുമ്പോൾ ജയലളിതയെ വേട്ടയാടും, ജയലളിതയ്ക്ക് അധികാരം വരുമ്പോൾ തിരിച്ചും. ഇതിന് ഇപ്പോൾ മാറ്റം വരുത്തിയിരിക്കുകയാണ്. അണ്ണാ ഡിഎംകെ മുഖ്യമന്ത്രിമാരായ ജയലളിതയുടെയും എടപ്പാടി പളനിസ്വാമിയുടെയും ചിത്രമുള്ള സ്കൂൾ ബാഗുകൾ മാറ്റേണ്ടെന്നും ആ തുക വിദ്യാർഥികൾക്ക് ഗുണകരമാകുന്ന മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കണമെന്നും സ്റ്റാലിൻ നിർദേശിച്ചു.

ഇതിലൂടെ ഏകദേശം 13 കോടി രൂപ കുട്ടികളുടെ ആവശ്യത്തിന് ഉപയോഗിക്കാൻ കഴിയും. 65 ലക്ഷത്തോളം സ്കൂൾ ബാഗുകളിലാണ് ജയലളിതയുടേയും എടപ്പാടിയുടെയും ചിത്രം പതിച്ച് കഴിഞ്ഞ സർക്കാർ സൗജന്യമായി വിതരണം ചെയ്തത്. പൊതുജനത്തിന്റെ പണം ഉപയോഗിച്ച് നിർമിച്ച വൻപദ്ധതികൾ പോലും ഇത്തരത്തിൽ രാഷ്ട്രീയവൈരാഗ്യത്തിന്റെ പേരിൽ അട്ടിമറിക്കപ്പെട്ടു. ഇവരുടെ കാലത്തിന് ശേഷം വന്ന സ്റ്റാലിൻ സർക്കാർ ആ പാത പിന്തുടരുന്നില്ല എന്ന് ആവർത്തിച്ച് തെളിയിക്കുകയാണ്. ചിത്രങ്ങൾ മാറ്റേണ്ടതില്ല എന്ന സർക്കാർ തീരുമാനം അണ്ണാ ഡിഎംകെയുടെ മുതിർന്ന നേതക്കളും സ്വാഗതം ചെയ്യുന്നു. ദിവസങ്ങൾക്ക് മുൻപ് പുറത്തുവന്ന സർവേയിൽ രാജ്യത്തെ ഏറ്റവും മികച്ച മുഖ്യമന്ത്രി എന്ന സ്ഥാനത്ത് ഒന്നാമത്.

Scroll to Top