വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ജനിച്ച മക്കളുടെ ആദ്യ പിറന്നാൾ ആഘോഷമാക്കി സുമ ജയറാം!! വിഡിയോ

സീരിയലുകളിലൂടേയും സിനിമകളിലൂടേയും ശ്രദ്ധിക്കപ്പെട്ട താരമാണ് സുമ ജയറാം. നിരവധി വ്യത്യസ്തമായ കഥാപാത്രങ്ങളാണ് മലയാളത്തില്‍ സുമ അവതരിപ്പിച്ചിട്ടുള്ളത്. 1988ല്‍ ഉല്‍സവപിറ്റേന്ന് എന്ന ചിത്രത്തിലൂടെയാണ് സുമ സജീവമാകുന്നത്. തുടര്‍ന്ന് മമ്മൂട്ടി നായകനായ കുട്ടേട്ടന്‍, വചനം, നാളെ എന്നുണ്ടെങ്കില്‍ എന്നീ ചിത്രങ്ങില്‍ മികച്ച അഭിനയം കാഴ്ച്ച വച്ചു. സിനിമകളിൽ മാത്രമല്ല സീരിയലുകളിലും സജീവ സാന്നിധ്യമായിരുന്നു സുമ ജയറാം. ദൂരദർശനിൽ സംപ്രേഷണം ചെയ്തിരുന്ന സീരിയലുകളിലൂടെയാണ് കുടുംബപ്രേക്ഷകർക്ക് സുമ സുപരിചിതയാകുന്നത്.ക്രൈ ഫയല്‍, ഇഷ്ടം, ഭര്‍ത്താവുദ്യേഗം തുടങ്ങിയ ചിത്രങ്ങളും 2001ല്‍ പൂര്‍ത്തിയാക്കി അഭിനയ രംഗത്തോടു തെല്ലൊരിടവേള എടുത്ത നടി സുമ ജയറാം ഇന്നു തന്റെ പ്രിയതമനോടൊപ്പം നടത്തുന്ന യാത്രകളും, ഭക്ഷണ പെരുമകളുമായി നവമാധ്യമങ്ങളിലെ സജീവ സാന്നിധ്യമാണ്.

എല്ലാ വിശേഷങ്ങളും പ്രേക്ഷകരുമായി പങ്കുവെക്കാറുള്ള സുമ നേരത്തെ ​അമ്മയാകാൻ പോകുന്നതിന്റെ സന്തോഷവും പങ്കുവെച്ചിരുന്നു. 2018ൽ ആയിരുന്നു സുമയുടെ വിവാഹം. ബാല്യകാല സുഹൃത്തിനെയാണ് സുമ ഭർത്താവായി തെരഞ്ഞെടുത്തത്. ലല്ലുഷ് ഫിലിപ്പ് മാത്യുവാണ് താരത്തിന്റെ ഭർത്താവ്.അമ്പതിനോട് അടുക്കുന്ന വേളയിൽ ഇരട്ട കുഞ്ഞുങ്ങളാണ് സുമയ്ക്ക് പിറന്നിരിക്കുന്നത്. രണ്ട് ആൺകുട്ടികളാണ് സുമയ്ക്കും ലല്ലുവിനും പിറന്നിരിക്കുന്നത്. ഗർഭകാലത്ത് വളകാപ്പ് ചടങ്ങ് നടത്തിയതിൻ്റെയും ഗർഭകാലത്തെ നൃത്തത്തിൻ്റെയും മറ്റും ചിത്രങ്ങളും വീഡിയോകളും സുമ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.

ആൻ്റണി ഫിലിപ് മാത്യു, ജോർജ്ജ് ഫിലിപ്പ് മാത്യു എന്നിങ്ങനെയാണ് കുഞ്ഞുങ്ങൾക്ക് താരം പേര് നൽകിയിരിക്കുന്നത്.ഇപ്പോഴിതാ മക്കളുടെ ഒന്നാം പിറന്നാൾ ആഘോഷമാക്കിയിരിക്കുകയാണ് താരം.ജംഗിൾ തീമിലായിരുന്നു ബർത്ത്ഡെ പാർട്ടി നടത്തിയത്.കുടുംബങ്ങൾക്കൊപ്പം വലിയ ആഘോഷമായാണ് താരം ബര്ത്ഡേ ആഘോഷമാക്കിയത്.പിറന്നാൾ ആഘോഷത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ നിരവധി പേർ ആശംസകളുമായി എത്തിയത്.

Scroll to Top