സുരേഷ് ഗോപിയെ നായകനാക്കി ബിഗ് ബഡ്ജറ്റ്‌ ചിത്രവുമായി ജിബു ജേക്കബ്.

സുരേഷ് ഗോപിയുടെ 253ാം സിനിമയായ ബിഗ് ബഡ്‌ജറ്റ് ചിത്രം ഒരുങ്ങുകയാണ്.ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് പ്രതീക്ഷകൾ ഏറെയാണ്.വെള്ളിമൂങ്ങ, മുന്തിരിവള്ളികള‍ികൾ തളിർക്കുമ്പോൾ, ആദ്യരാത്രി, എല്ലാം ശരിയാകും എന്നീ ചിത്രങ്ങൾക്കു ശേഷം ജിനു ജേക്കബ് ചെയുന്ന ചിത്രമാണ് ഇത്.തോമസ് തിരുവല്ല പ്രൊഡക്‌ഷൻസും കോൺഫിഡന്റ് ഗ്രൂപ്പും ചേർന്ന് നിർമിക്കുന്ന ചിത്രം സുരേഷ് ഗോപിയുടെ കരിയറിലെ ഏറ്റവും വലിയ പ്രോജക്ടുകളിൽ ഒന്നാണ്.

സൈജു കുറുപ്പ്, ഹരീഷ് കണാരൻ, പൂനം ബജ്‌വ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിലുണ്ടാകും.സിനിമയുടെ പേര് പോലും വെളിപ്പെടുത്തിയിട്ടില്ല.സിനിമയുടെ പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങിയെന്നാണ് റിപ്പോർട്ട്. ജിനു ജേക്കബ് തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ ക്യാപ്റ്റൻ രാജുവിന്റെ പഴയകാല രൂപസാദൃശ്യമുള്ള ആളാണോ എന്നാണോ ചോദ്യവുമായി പോസ്റ്റ്‌ ചെയ്തിരുന്നു. അതിന് നിരവധി പ്രതികരണം ആണ് ലഭിച്ചത്.

Scroll to Top