ഈ സമൂഹത്തില്‍ ഇങ്ങനെയൊന്ന് നടക്കാന്‍ പാടില്ല; നടി ആ ക്രമിക്കപ്പെട്ട കേസില്‍ പ്രതികരിച്ച് സൂര്യ

മലയാള സിനിമാനടിയെ ആ ക്രമിച്ച സംഭവം ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതായിരുന്നുവെന്ന് തമിഴ്‌നടൻ സൂര്യ.’എതർക്കും തുനിന്തവൻ’ എന്ന സിനിമയുടെ കേരള റിലീസിങ്ങുമായി ബന്ധപ്പെട്ട് കൊച്ചിയിൽ നടന്ന പരിപാടിയിലാണ് അദ്ദേഹം പ്രതികരിച്ചത്. നടി ആക്രമിക്കപ്പെട്ട കേസിനെ പറ്റി മാധമ്യപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരം പറയവേയാണ് അദ്ദേഹത്തിന്റെ പ്രതികരണം.‘ഇങ്ങനെയൊന്ന് നടക്കാന്‍ പാടില്ലാത്തതാണ്. കേസിന്റെ എല്ലാ വിശദാംശങ്ങളും എനിക്കറിയില്ല. അതുകൊണ്ട് കൂടുതല്‍ വിശദീകരിച്ച് പറയാന്‍ സാധിക്കില്ല.

നമ്മുടെ സമൂഹത്തില്‍ ഒരു സ്ത്രീക്ക് ഇങ്ങനെ സംഭവിക്കാന്‍ പാടില്ലാത്തതാണ്. ഈ ആധുനിക സമൂഹത്തില്‍ ഇങ്ങനെയൊന്ന് നടക്കാന്‍ പാടില്ലാത്തതാണ്. നടക്കാതെ നമ്മള്‍ നോക്കണം,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കഴിഞ്ഞ ദിവസം താന്‍ നേരിട്ട അതിക്രമത്തെ കുറിച്ച് പ്രതികരണവുമായി ഭാവന രംഗത്തെത്തിയിരുന്നു. താന്‍ ഇരയല്ല അതിജീവിതയാണെന്ന് ഭാവന പറഞ്ഞു.പരിപാടിയിൽ സൂര്യ മമ്മൂട്ടിയുടെ ഭീഷ്മ പര്‍വ്വത്തെ അഭിനന്ദിച്ചിരിക്കുകയാണ്. ‘ഇതുവരെ ഭീഷ്മ പര്‍വ്വം കാണാന്‍ പറ്റിയില്ല. അമല്‍ നീരദ് ഒരിക്കല്‍ വന്ന് കഥ പറഞ്ഞിരുന്നു, അതിന് ശേഷം പിന്നെ കഥ പറഞ്ഞിട്ടില്ല. അമല്‍ വന്നാല്‍ തീര്‍ച്ചയായും അദ്ദേഹത്തിനൊപ്പം സിനിമ ചെയ്യണമെന്നുണ്ട്. ഇന്ന് സമയം കിട്ടുകയാണെങ്കില്‍ തിയേറ്ററില്‍ പോയി കാണും.

സിനിമയുടെ ട്രെയ്‌ലര്‍ വളരെ നന്നായിട്ടുണ്ട്. കാറില്‍ വന്നപ്പോള്‍ ഭീഷ്മ പര്‍വ്വത്തെ പറ്റി സംസാരിച്ചിരുന്നു. അമല്‍ നീരദിനെ ചെന്നൈയില്‍ വെച്ച് കണ്ടിരുന്നു.മമ്മൂക്കയുടെ ഒരു സിനിമ റീമേക്ക് ചെയ്യുന്നതിനെ പറ്റി സംസാരിച്ചിരുന്നു. പിന്നീട് അതിനെ പറ്റി സംസാരിച്ചിരുന്നില്ല. പക്ഷേ അദ്ദേഹത്തെ വിളിച്ച് ചോദിക്കും അടുത്തെങ്ങാനും നമുക്ക് ഒന്നിച്ച് വര്‍ക്ക് ചെയ്യാന്‍ സാധിക്കുമോയെന്ന്,’ സൂര്യ പറഞ്ഞു.

Scroll to Top