ലുക്ക്‌ കണ്ടിട്ട് സ്വാതിയെ ആരും വിലയിരുത്തണ്ട,കമ്പ്യൂട്ടർ സയൻസിൽ ബിരുദം, തെരുവിലേക്ക് എത്തിപ്പെട്ടത് ഇങ്ങനെ.

വാരണാസിയിലെ അസി ഘട്ടിലെ തെരുവില്‍ അലഞ്ഞുനടക്കുന്ന സ്വാതി എന്ന യുവതിയുടെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.ബനാറസിലെ ഒരു കോളജ് വിദ്യാർത്ഥി അവനീഷ് പകർത്തിയ വീഡിയോയിലൂടെ ആണ് ഇങ്ങനെ ഒരു മിടുക്കിയേ ലോകം അറിഞ്ഞത്.വഴിയോരത്ത് മുഷിഞ്ഞ വസ്ത്രത്തിൽ അതും കണ്ടാൽ മാനസിക പ്ര ശ്നങ്ങൾ ഉള്ളതായി തോന്നും. പുറത്ത് നിന്ന് കണ്ടാൽ സ്വാതിയുടെ ക്വാളിഫിക്കേഷൻ നാം അറിയില്ല.ഇംഗ്ലീഷും ഹിന്ദിയും വെള്ളം പോലെ സംസാരിക്കുന്ന സ്വാതി ഒരു കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദധാരിയാണ്.

സ്വാതിയുടെ ഒരു വശം തളർന്നിരിക്കുകയാണ്. അത് ആദ്യ കുഞ്ഞിനെ പ്രവസിക്കുന്ന സമയത്ത് സംഭവിച്ചതാണ്.അതോടെ കുടുംബത്തെ മുന്നോട്ടുകൊണ്ടു പോകാനുള്ള വഴികൾ അവതാളത്തിലായി. വീട്ടില്‍ നിന്നും പുറത്താക്കപ്പെട്ട സ്വാതി എത്തിച്ചേര്‍ന്നത് വാരണാസിയുടെ പ്രാന്തപ്രദേശങ്ങളിൽ. കഴിഞ്ഞ മൂന്നു വര്‍ഷമായി തെരുവിലാണ് സ്വാതി താമസിക്കുന്നത്. ഭിക്ഷ യാ ചിച്ചായിരുന്നു സ്വാതി കഴിഞ്ഞു കൂടിയത്. ഇത്രയും വിദ്യാഭ്യാസമുള്ള ഒരു യുവതി ഇങ്ങനെ ഭി ക്ഷയാചിക്കുന്നത് ശെരിയാണോ, വിധി കൂട്ടായി നിന്നെകിൽ ഒരുപക്ഷെ ഇന്ന് ഈ സ്വാതി ഇങ്ങനെ വഴിയോരങ്ങളിൽ കാണില്ലായിരുന്നു

Scroll to Top