വിവാഹശേഷം തിരുപ്പതിയിൽ ദർശനം നടത്തി നയൻസും വിക്കിയും ; വിഡിയോ

ഏഴ് വർഷത്തെ പ്രണയത്തിനോടുവിൽ പ്രേക്ഷകരുടെ കാത്തിരിപ്പിനോടുവിൽ നയൻതാരയും വിഘ്‌നേഷ് ശിവനും കഴിഞ്ഞ ദിവസം വിവാഹിതർ ആയി.ചെന്നൈയ്ക്ക് സമീപം മഹാബലിപുരത്തുള്ള റിസോർട്ടിലായിരുന്നു ഹൈന്ദവാചാരപ്രകാരമുള്ള ചടങ്ങുകൾ.ബംഗാൾ ഉത്കടലിന്റെ പശ്ചാത്തലത്തിൽ ഹിന്ദു ആചാരപ്രകാരമാണു വിവാഹം നടന്നത്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ,കമൽഹാസൻ, ചിരഞ്ജീവി, സൂര്യ, അജിത്, കാർത്തി, വിജയ് സേതുപതി, ശിവകാർത്തികേയൻ,ദിലീപ്,ഷാരൂഖ്,സാമന്ത ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു.

പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ട് വിഘ്‌നേഷ് ശിവൻ വിവാഹ ചിത്രം പുറത്ത് വിട്ടിരുന്നു.ഇപ്പോഴിതാ വിവാഹ ശേഷമുള്ള താരങ്ങളുടെ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.വിവാഹശേഷം തിരുപ്പതിയിൽ ദർശനത്തിനെത്തി ദമ്പതികളായ നയൻതാരയും വിഘ്നേഷ് ശിവനും.വിഘ്നേഷിന്റെ കൈപിടിച്ച് ക്ഷേത്രദർശനം കഴിഞ്ഞ് ഇറങ്ങിവരുന്ന നയൻതാരയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

തിരുപ്പതി ക്ഷേത്രമാണ് ആദ്യം വിവാഹവേദിയായി നിശ്ചയിച്ചിരുന്നതെങ്കിലും നിലവിലെ കോവിഡ് സാഹചര്യത്തിൽ 150 അതിഥികളെ അനുവദിക്കാനാകില്ലെന്ന് ക്ഷേത്രം അധികൃതർ അറിയിച്ചതോടെ വേദി മാറ്റുകയായിരുന്നു.അവൾ നയൻ‌താര, ഞാൻ അവളുടെ പ്രധാനപെട്ടതും. ദൈവകൃപയാൽ, പ്രപഞ്ചം, നമ്മുടെ മാതാപിതാക്കളുടെയും ഉത്തമസുഹൃത്തുക്കളുടെയും എല്ലാ അനുഗ്രഹങ്ങൾ കൊണ്ടും ഞങ്ങൾ ഒന്നായി.ജസ്റ്റ്‌ മാരീഡ്. എന്നാണ് വിവാഹ ചിത്രത്തിനൊപ്പം വിഘ്‌നേശ് കുറിച്ചത്.

Scroll to Top