ഉണ്ണി വളരെ മനോഹരമായി ചെയ്തു, എന്റെ കണ്ണ് നിറഞ്ഞുപോയി, മാളികപ്പുറത്തെ കുറിച്ച് ഗായിക അനുരാധാ ശ്രീരാം.

ഉണ്ണി മുകുന്ദൻ നായകനായ മാളികപ്പുറം വളരെ മികച്ച പ്രതികരണം നേടി മുന്നോട്ട് വന്ന ചിത്രമാണ്. ചിത്രം ഒടിടി റിലീസ് ചെയ്തു. നിരവധി പേരാണ് സിനിമയെ കുറിച്ച് അഭിപ്രായങ്ങളുമായി എത്തിയത്. ഇപ്പോഴിതാ ശ്രദ്ധേയമാകുന്നത് ഗായിക അനുരാധാ ശ്രീരാമിന്റെ വാക്കുകൾ ആണ്. സിനിമ കണ്ട ശേഷമുള്ള താരത്തിന്റെ അഭിപ്രായങ്ങൾ ആണ് കുറിക്കുന്നത്.ഫേസ്ബുക്കിൽ കുറിച്ച കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ,

നമ്മുടെ ജീവിതത്തിലെ പ്രതിസന്ധികളെ തരണം ചെയ്തുകൊണ്ട് നമ്മളെ മുന്നോട്ടു പോകാൻ സഹായിക്കുന്നത് നമ്മുടെ ഉള്ളിലെ അചഞ്ചലമായ വിശ്വാസമാണ് എന്ന് തെളിയിക്കുന്നത് ആണ് കല്ലു എന്ന പെൺകുട്ടിയുടെ ജീവിതം എന്നാണ് സിനിമ കാണിച്ചുതരുന്നത്. അയ്യപ്പ ദൈവത്തോടുള്ള ഒരു ചെറിയ പെൺകുട്ടിയുടെ സ്നേഹവും സ്വാമി അയ്യപ്പനെ ദർശിക്കുവാൻ വേണ്ടിയുള്ള അവളുടെ ആത്മാർത്ഥമായ ആഗ്രഹവും, അചഞ്ചലമായ വിശ്വാസവും അവളെ പലതരത്തിലുള്ള പ്രതിബന്ധങ്ങൾ തരണം ചെയ്യാൻ സഹായിക്കുകയാണ്.

ഇത് വളരെ മനോഹരമായി ചിത്രീകരിച്ച ഒരു മലയാളം സിനിമയാണ് മാളികപ്പുറം. ഈ സിനിമ അടുത്തിടെ കാണുവാൻ ഇടയായി. വളരെ മനോഹരമായിട്ടാണ് ഉണ്ണി മുകുന്ദൻ ആ കഥാപാത്രത്തെ അവതരിപ്പിച്ചത്. ചില സമയം എന്റെ കണ്ണ് നിറഞ്ഞു പോയി. വലിയ മലകളെ പോലും ചലിപ്പിക്കുവാൻ അടിയുറച്ച വിശ്വാസങ്ങൾക്ക് സാധിക്കും എന്ന് തെളിയിക്കുന്നതാണ് ഇത്തരം സിനിമകൾ. ദൈവത്തിൻറെ സാന്നിധ്യം അംഗീകരിച്ചുകൊണ്ട് സൃഷ്ടാവായ ദൈവത്തെ നമ്മളിൽ തന്നെ സമർപ്പിക്കുക എന്നത് ആണ്

സുരക്ഷിതത്വബോധത്തോടെ ജീവിക്കാനുള്ള എളുപ്പ മാർഗം എന്ന് ഈ സിനിമയുടെ സംവിധായകൻ പറയുകയാണ്. ഈ സിനിമയിലൂടെ നമുക്ക് ലഭിക്കുന്ന ദൈവിക ചൈതന്യം നമുക്ക് എപ്പോഴും കാണാൻ സാധിക്കും. എല്ലാവർക്കും സ്വാമി അയ്യപ്പൻറെ കൃപ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുകയാണ്. മാളികപ്പുറം എന്ന സിനിമയുടെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും വലിയ അഭിനന്ദനങ്ങൾ. നിരവധി പേരാണ് പോസ്റ്റിന് ലൈക്കും കമ്മെന്റും ആയി എത്തിയത്.

facebook post

Scroll to Top