ഇനി ഒരു തലമുറ അയ്യപ്പനെ എന്റെ മുഖത്തിലൂടെ കാണും , ഉണ്ണി മുകുന്ദൻ.

സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് ഒരു അഭിമുഖത്തിന് ഉണ്ണി മുകുന്ദൻ നൽകിയ വാക്കുകൾ ആണ്. ഉണ്ണിയുടെ വാക്കുകളിലേക്ക്,ഇതുവരെ ചെയ്ത ചിത്രങ്ങളിൽ മാളികപ്പുറം ഏറെ പ്രിയപ്പെട്ടതാണ്, കാരണം അതിൽ അയ്യപ്പനായി അഭിനയിക്കുവാൻ പറ്റി എന്നതുതന്നെ. കുട്ടിക്കാലം മുതലുള്ള ആഗ്രഹങ്ങൾ ആയിരുന്നു ഇത്തരം വേഷങ്ങൾ ചെയ്യുവാൻ സാധിക്കുക എന്നത്, ഓരോ മണ്ഡലകാലത്തും ഈ സിനിമ ഇനി പ്രേക്ഷകർ കാണുമ്പോൾ അല്പം സ്വാർത്ഥമായ ചിന്തയാണെങ്കിലും ഒരു തലമുറ ഇനി അയ്യപ്പനായി കാണുക എന്നെ തന്നെയായിരിക്കും. ഞാൻ വളരെയധികം ഭക്തി കാത്തുസൂക്ഷിക്കുന്ന ഒരാളാണ് അതുകൊണ്ടുതന്നെ ഇങ്ങനെയൊരു അവസരം കിട്ടിയത് വളരെ അഭിമാനിക്കുന്നു.

2022 ലെ അവസാന റിലീസുകളില്‍ ഒന്നായി ഡിസംബര്‍ 30 ന് തിയറ്ററുകളിലെത്തിയ ചിത്രമാണ് ഉണ്ണി മുകുന്ദൻ നായകനായ മാളികപ്പുറം.മികച്ച പ്രതികരണം ആണ് ചിത്രം നേടുന്നത്. സോഷ്യൽ മീഡിയയിൽ എങ്ങും ചിത്രത്തെ കുറിച്ചുള്ള ചർച്ചകൾ ആണ് ഉള്ളത്.ചിത്രം നാലാം വാരത്തിലേക്ക് പ്രവേശിക്കുമ്പോഴും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.മൂന്നര കോടി ബജറ്റിലെത്തിയ ചിത്രം 50 കോടിയാണ് ഇതുവരെ വാരിക്കൂട്ടിയത്. ഉണ്ണി മുകുന്ദന്‍റെ ആദ്യ 50 കോടി ക്ലബ്ബ് ചിത്രമാണിത്. വിദേശ രാജ്യങ്ങളിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.

കേരളത്തിനു പുറത്ത് ബെംഗളൂർ, മുംബൈ, ഡൽഹി എന്നിവടങ്ങളിലും ഹൗസ്ഫുൾ ഷോയാണ് നടക്കുന്നത്.ആദ്യ രണ്ട് ദിനങ്ങളിലേക്കാൾ കളക്ഷനാണ് മൂന്നാം ദിനം ചിത്രം നേടിയത്. ഈ കഴിഞ്ഞ ദിവസം ജി.സി.സിയിലും മറ്റ് സ്ഥലങ്ങളിലും റിലീസ് ചെയ്യുകയും ചെയ്തു. ഉണ്ണിമുകുന്ദനെ കൂടാതെ സൈജുകുറുപ്പ്, രമേഷ് പിഷാരടി, ടി.ജി. രവി തുടങ്ങിയവര്‍ക്കൊപ്പം ബാലതാരങ്ങളായ ദേവനന്ദന, ശ്രീപദ് യാന്‍ എന്നിവരും സിനിമയിൽ എത്തി.അഭിലാഷ് പിള്ളയാണ് തിരക്കഥ.ഛായാഗ്രഹണം വിഷ്ണുനാരായണനും എഡിറ്റിങ് ഷമീര്‍ മുഹമ്മദും നിര്‍വഹിക്കുന്നു.

Scroll to Top