ബ്രൈഡൽ ലുക്കിൽ തിളങ്ങി നടി വൈഗ റോസ് ; വൈറൽ ഫോട്ടോസ്

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയായി പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് വൈഗ. സോഷ്യല്‍ മീഡിയയില്‍ സജീവമായ വൈഗ പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്.മലയാളിയാണെങ്കിലും ഇപ്പോൾ തമിഴ് നാട്ടിലാണ് വൈഗ താമസിക്കുന്നത്. അലക്സാണ്ടർ ദി ഗ്രേറ്റ് എന്ന സിനിമയിലാണ് വൈഗ ആദ്യമായി അഭിനയിക്കുന്നത്.

ചെറിയ റോളിലാണ് അതിൽ വൈഗാ അഭിനയിച്ചിരുന്നത്. പിന്നീട് കുറെ മലയാളം, തമിഴ് സിനിമകളിൽ വൈഗ അഭിനയിച്ചു.മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും സജീവമായ വൈഗ മോഡലിംഗിലൂടെയായാണ് കരിയറിന് തുടക്കം കുറിച്ചത്. ടെലിവിഷന്‍ അവതാരകയായും താരം തിളങ്ങിയിരുന്നു. തമിഴിൽ കളർസ് കോമഡി നൈറ്റ് എന്നും ഷോയിൽ അവതാരകയാണ് വൈഗ. മലയാളത്തിൽ സ്റ്റാർ മാജിക് എന്നെ സെലിബ്രിറ്റി ഗെയിം ഷോയിലും വൈഗ പങ്കെടുക്കാറുണ്ട്.

വൈഗയുടെ ഏറ്റവും പുതിയ ബ്രൈഡൽ ഫോട്ടോഷൂട്ടാണ് ശ്രദ്ധനേടുന്നത്. ഗ്ലാമറസ് ലുക്കിലാണ് വൈഗയുടെ ഈ ഫോട്ടോഷൂട്ട്. ട്വിൻ ബ്രദർ ഫാഷൻസിന് വേണ്ടി ശ്രീലേഷ് ശ്രീധറാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. അഭിൽ ദേവാണ് കോസ്റ്റിയൂം ചെയ്തിരിക്കുന്നത്. മലബാർ ബ്രൈഡൽ ഫാഷൻ വീക്ക് 2021 വേണ്ടിയാണ് വൈഗ ഈ ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്.

Scroll to Top