10 വർഷത്തെ ഇടവേളയ്ക്ക് ശേഷം വാണി വിശ്വനാഥ്‌ അഭിനയത്തിലേക്ക്, കയ്യടി നൽകി സോഷ്യൽ മീഡിയ.

മലയാളത്തിന്റെ ആക്ഷൻ ക്വീൻ ആയി തിളങ്ങി നിന്ന നടിയാണ് വാണി. ബോള്‍ഡ് കഥാപാത്രങ്ങൾ കൊണ്ടും ആക്ഷനും കൊണ്ടുമെല്ലാം വാണി പ്രേക്ഷകരുടെ മനം കവര്‍ന്നിരുന്നു. വി ല്ലൻ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ ബാബുരാജും പ്രണയിച്ച് വിവാഹിതരായവരാണ്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾക്ക് സമൂഹ മാധ്യമങ്ങളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കാറുള്ളത്.വിവാഹത്തോടെ അഭിനയത്തില്‍ നിന്നും വാണി മാറി.

ഇടയ്ക്ക് തിരിച്ച് വന്നെങ്കിലും അഭിനയത്തില്‍ സജീവമായിരുന്നില്ല. എന്നാൽ ഇപ്പോഴിതാ താരത്തിന്റെ ആരാധകർക്ക് സന്തോഷമുള്ള വാർത്ത പുറത്ത് വന്നിരിക്കുകയാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിലേക്ക് എത്തിയിരിക്കുകയാണ്.10 വർഷങ്ങൾക്ക് ശേഷമാണ് താരം സിനിമയിലേക്ക് എത്തുന്നത്.താരം അഭിനയിക്കുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് കൊച്ചിയിൽ ആരംഭിച്ചു.രവീണാ രവിയാണ് നായിക. പ്രമുഖ ഡബ്ബിങ് താരം ശ്രീജ രവിയുടെ മകളാണ് രവീണ.

ശ്രീനാഥ് ഭാസി, ലാല്‍, സൈജു കുറുപ്പ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രം നവാഗതനായ ജോ ജോര്‍ജ് സംവിധാനം ചെയ്യുന്നു. ലിറ്റില്‍ ക്രൂ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഫൈസല്‍ രാജയാണ് നിര്‍മ്മിക്കുന്നത്. സാഗര്‍ ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.ടി.ജി. രവി, രാജേഷ് ശര്‍മ്മ, ബോബന്‍ സാമുവല്‍, സാബു ആമി, ജിലു ജോസഫ്, അഭിരാം, ആന്റണി ഏലൂര്‍, അബിന്‍ ബിനോ എന്നിവരും ചിത്രത്തിലുണ്ട്.

Scroll to Top