അയാൾക്ക് പാമ്പിനോട്‌ ഭ്രാന്താണ്, സർക്കസിലെ കോമാളിയ്ക്ക് ലഭിക്കുന്ന ആനന്ദം, ഇയാളെ പിടിച്ച് അകത്തിടണം : വൈറലായി യുവാവിന്റെ വീഡിയോ!!

വാവ സുരേഷിന് ആരോഗ്യ നിലയിൽ പുരോഗതി ഉണ്ടെന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വാർത്തയാകുന്നത്.ഇദ്ദേഹത്തിന് സ്വന്തമായി ശ്വാസമെടുക്കുവാന്‍ കഴിയുന്നുണ്ട്. ഡോക്ടേഴ്‌സിനോടും മറ്റ് ആരോഗ്യപ്രവര്‍ത്തകരോടും സംസാരിച്ചു. എന്നാല്‍, ചുരുക്കം ചില രോ ഗികള്‍ക്കെങ്കിലും വെന്റിലേറ്റര്‍ സഹായം വീണ്ടും ആവശ്യമായി വരാന്‍ സാധ്യത ഉള്ളതിനാല്‍ അദ്ദേഹത്തെ 24 മുതല്‍ 48 മണിക്കൂര്‍ വരെ ഐസിയുവില്‍ നീരീക്ഷിക്കുവാന്‍ മെഡിക്കല്‍ ബോര്‍ഡ് തീരുമാനിച്ചിക്കുകയാണ് എന്നും ആശുപത്രി അധികൃര്‍ അറിയിച്ചു.

ഈ അവസരത്തിൽ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് അശ്വന്ത് കോക് എന്ന യുവാവിന്റെ ഫേസ്ബുക് വീഡിയോ ആണ്.വിഡിയോയിൽ ഇദ്ദേഹം പാമ്പിനെ പിടിക്കുന്നത് ശരിയായ രീതിയിൽ അല്ലെന്നും നടപടി എടുക്കാനെന്നുമാണ് പറയുന്നത്. വീഡിയോയിലൂടെ പറയുന്നത് ഇങ്ങനെ,പാമ്പിനെ പിടിച്ച് അതിനെയും കൊണ്ട് അഭ്യാസപ്രകടനങ്ങൾ നടത്തുമ്പോൾ കൂടി നിൽക്കുന്ന ആളുകൾ കൈയടിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യും.അത് കാണുമ്പോൾ സർക്കസിലെ ഒരു കോമാളിക്ക് ലഭിക്കുന്ന ആനന്ദമാണ് അദ്ദേഹത്തിന് അപ്പോൾ ലഭിക്കുന്നത്.

അതുപോലെ തന്നെ ആ സമയത്ത് വീഡിയോ എടുക്കാൻ ആൾ കൂടെയുണ്ടാകും.യാതൊരു തരത്തിലുമുള്ള മുൻകരുതലുകളും എടുക്കാതെയാണ് ഇദ്ദേഹം പാമ്പിനെ പിടിക്കുന്നത്. അതിഥിയാണ് എല്ലാവരും മാറി നിൽക്ക് എന്നൊക്ക പറയുന്നത് കേൾക്കാം.ഇത്രയും അശാസ്ത്രീയമായുള്ള പാമ്പ് പിടുത്തം അധികാരപ്പെട്ടയാളുകൾ നിയന്ത്രിക്കണം.അതുപോലെ അയാൾക്ക് വേണ്ടി ക്യാമ്പയ്ൻ വരെ നടത്തി. അതിലും രാഷ്ട്രീയം കാണുന്നു. ഇദ്ദേഹം പാമ്പിനെ ഉപദ്രവിക്കുകയാണ് ചെയ്യുന്നത്. ആളുകളുടെ മുന്നിൽ വെച്ച് ഷോ ഓഫ്‌ കാണിക്കുകയാണ് ചെയ്യുന്നത് എന്നും പറയുന്നു.

Scroll to Top