മൂന്ന് പതിറ്റാണ്ടായി പാമ്പ് പിടിക്കുന്ന എനിക്ക് എന്തിന് ലൈസൻസെന്ന് വാവ സുരേഷ്, കുശുമ്പ് ആണെന്ന് മന്ത്രി വാസവൻ.

വാവ സുരേഷിന് എതിരെ ഗുരുതര ആരോപണങ്ങൾ ആണ് പുറത്ത് വരുന്നത്. അദ്ദേഹത്തിന്റെ പാമ്പ് പിടിത്തം അശാസ്ത്രീയം ആണെന്നും ലൈസൻസ് ഇല്ലെന്നും ചൂണ്ടി കാട്ടുന്നു.ലൈസൻസ് ഇല്ലാതെ പാമ്പു പിടിക്കുന്നതു വന്യജീവി സംരക്ഷണ നിയമപ്രകാരം 3 മുതൽ 7 വർഷം വരെ ത ടവും പി ഴയുമുളള കു റ്റമാണെന്നും പറയുന്നു.സുരേഷിന്റെ പാമ്പു പിടിത്തം അശാസ്ത്രീയ മാർഗങ്ങളിലൂടെയാണ് എന്നാണ് ഉദ്യോഗസ്ഥരുടെ വാദം.കോട്ടയം കുറിച്ചിയിൽ മൂർഖനെ പിടിക്കുന്നതിനിടെ ക ടിയേൽക്കാൻ ഇടയായത് അതുകൊണ്ടാണെന്നും അവർ കുറ്റപ്പെടുത്തുന്നു.അതുപോലെ തന്നെ ഇദ്ദേഹം ലൈസൻസിന് ആയിട്ട് അപേക്ഷിച്ചിട്ടുമില്ല.ഒരു ഡിഎഫ്ഒയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇതിനു പിന്നിലെന്ന് പറയുന്നത്. എന്നാൽ മൂന്നര പതിറ്റാണ്ടിലേറെയായി പാമ്പുകളെ പിടിക്കുന്ന തനിക്ക് ഇനി അതിനായി ലൈസൻസ് എന്തിനാണെന്നാണു സുരേഷിന്റെ മറുവാദം.

വനം വകുപ്പിലെ ചില ഉദ്യോഗസ്ഥർ തനിക്കെതിരെ രംഗത്തുണ്ട്.തനിക്ക് മുഖം നന്നായി അറിയാമെന്നും പറയാത്തത് ആണെന്നും ഇദ്ദേഹം വ്യക്തമാക്കി. അതുപോലെ തന്നെ പാ‍മ്പിനെ പിടിക്കാൻ വനം വകുപ്പ് പരിശീലിപ്പിച്ചു ലൈസൻസ് കൊടുത്തവരുടെ സേവനം പലപ്പോഴും ലഭ്യമല്ലെന്ന പരാതി വനം വകുപ്പ് പരിശോധിക്കുന്നുണ്ട്.വാവ സുരേ‍ഷിനെതിരെ അധിക്ഷേപിക്കുകയും രൂക്ഷമായി വിമർശിക്കുകയും ചെയ്തതോടെ മന്ത്രി വി.എൻ.വാസവനും മുൻ മന്ത്രി കെ.ബി.ഗണേഷ് കു‍മാറും സുരേഷിനു പിന്തുണയുമായി എത്തിയിരുന്നു. വനം വകുപ്പുകാർക്കു വാവയോടു കുശുമ്പാ‍ണെന്നും പാമ്പിനെ പിടിക്കാൻ വനം വകുപ്പിന്റെ പരിശീലനം ലഭിച്ചവരെ വിളിച്ചാൽ പലപ്പോഴും വരാറില്ലെന്നും വാസവൻ തുറന്നടിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥരെ പാമ്പു പിടിക്കാൻ പഠിപ്പിച്ചതു സുരേഷാ‍ണെന്നും ഒരു ഉദ്യോഗസ്ഥനും അധിക്ഷേപിക്കാൻ അർഹതയില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു.

Scroll to Top