ജയ ജയ ജയഹേയിലെ ആരും കാണാതെ പോയ ബ്രില്ല്യൻസ്, വൈറലായി വീഡിയോ.

വിപിൻ ദാസ് സംവിധാനം ചെയ്‌ത കോമഡി ഫാമിലി ചിത്രമാണ് ജയ ജയ ജയ ജയ ഹേ .ചിത്രത്തിൽ ദർശന രാജേന്ദ്രനും ബേസിൽ ജോസഫും നായിക നായകൻ വേഷത്തിൽ അഭിനയിക്കുന്നു.ജയ ജയ ജയ ജയ ഹേ 2022 ഒക്ടോബർ 28 ന് തിയേറ്ററുകളിൽ റിലീസ് ചെയ്തു.ചിത്രത്തിന് മികച്ച സ്വീകരണമാണ് ലഭിച്ചത്.5 കോടി രൂപ ബജറ്റിലാണ് ചിത്രം നിർമ്മിച്ചത് . 25 ദിവസം കൊണ്ട് 45 കോടിയിലധികം ബോക്‌സ് ഓഫീസിൽ നിന്ന് ഇത് നേടി. ഹോട്സ്റ്റാറിലും ചിത്രം എത്തികഴിഞ്ഞു. മികച്ച റേറ്റിങ്ങ് ആണ് നേടുന്നത്.വിപിൻ ദാസും നാഷിദ് മുഹമ്മദ് ഫാമി എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. അമൽ പോൾസനാണ് സഹ നിർമ്മാണം.

അജു വർഗീസ്, അസീസ് നെടുമങ്ങാട്, സുധീർ പരവൂർ, മഞ്ജു പിള്ള, ശരത് സഭ, ഹരീഷ് പെങ്ങൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്. കൊല്ലത്തും പരിസര പ്രദേശങ്ങളിലുമായിയാണ് ചിത്രീകരണം പുരോഗമിക്കുന്നത്. കുടുംബ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു കോമഡി എന്റർടൈനറാണ് ചിത്രം.ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്ന വീഡിയോ സിനിമയിൽ ആരും ശ്രദ്ധിക്കാതെ പോയ ചില സീനുകളെ എടുത്ത് കാണിക്കുന്ന വീഡിയോ ആണ്.കഥാപാത്രങ്ങളുടെ നിർമിതിയിലും ഡീറ്റെയ്‌ലിങ്ങിലും സംവിധായകൻ നല്‍കിയ പ്രാധാന്യം വെളിപ്പെടുത്തുന്നതാണ് ഈ വിഡിയോ. യൂട്യൂബിൽ ആ വീഡിയോ ട്രെൻഡിങ്ങിൽ ഇടംപിടിച്ചു.

VIDEO

Scroll to Top