നയൻതാരയും വിഘ്‌നേശ് ശിവനും വിവാഹിതരായി, പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ട് വിവാഹചിത്രം പുറത്ത് വിട്ട് വിഘ്‌നേശ്.

ഏഴ് വർഷത്തെ പ്രണയത്തിനോടുവിൽ പ്രേക്ഷകരുടെ കാത്തിരിപ്പിനോടുവിൽ നയൻതാരയും വിഘ്‌നേഷ് ശിവനും ഇന്ന് വിവാഹിതർ ആയി.ചെന്നൈയ്ക്ക് സമീപം മഹാബലിപുരത്തുള്ള റിസോർട്ടിലായിരുന്നു ഹൈന്ദവാചാരപ്രകാരമുള്ള ചടങ്ങുകൾ.ബംഗാൾ ഉത്കടലിന്റെ പശ്ചാത്തലത്തിൽ ഹിന്ദു ആചാരപ്രകാരമാണു വിവാഹം നടന്നത്.മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ,കമൽഹാസൻ, ചിരഞ്ജീവി, സൂര്യ, അജിത്, കാർത്തി, വിജയ് സേതുപതി, ശിവകാർത്തികേയൻ,ദിലീപ്,ഷാരൂഖ്,സാമന്ത ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു

എന്നാൽ ഇതിന്റെ ചിത്രങ്ങളോ വിഡിയോകളെ കാണാൻ പ്രേക്ഷകർ കാത്തിരിക്കേണ്ടി വരും.അതിഥികൾക്കു പോലും മൊബൈൽ ഫോണിൽ ചിത്രങ്ങൾ പകർത്തുന്നതിൽ വിലക്കുണ്ട്.എന്നാൽ ഇപ്പോഴിതാ പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ട് വിഘ്‌നേഷ് ശിവൻ വിവാഹ ചിത്രം പുറത്ത് വീട്ടിരിക്കുകയാണ്. അവൾ നയൻ‌താര, ഞാൻ അവളുടെ പ്രധാനപെട്ടതും. ദൈവകൃപയാൽ, പ്രപഞ്ചം, നമ്മുടെ മാതാപിതാക്കളുടെയും ഉത്തമസുഹൃത്തുക്കളുടെയും എല്ലാ അനുഗ്രഹങ്ങൾ കൊണ്ടും ഞങ്ങൾ ഒന്നായി.ജസ്റ്റ്‌ മാരീഡ്. എന്നാണ് വിവാഹ ചിത്രത്തിനൊപ്പം വിഘ്‌നേശ് കുറിച്ചത്. ഇരുവരും വിവാഹ മണ്ഡപത്തിൽ ഇരിക്കുന്ന ഫോട്ടോസ് ആണിത്.

വരന്റെയും വധുവിന്റെയും ഫോട്ടോകൾ പതിപ്പിച്ച വാട്ടർ ബോട്ടിലുകൾ അതിഥികൾക്കായി ഒരുക്കിയിട്ടുണ്ട്. വിവാഹച്ചടങ്ങിൽ പങ്കെടുക്കുന്നവർക്ക് നൽകാൻ സമ്മാനങ്ങളും ഒരുങ്ങി കഴിഞ്ഞു.ഇരുവരുടെയും ഡിജിറ്റൽ ക്ഷണകത്തിൽ നയൻ, വിക്കി എന്നിങ്ങനെയാണ് ക്ഷണക്കത്തിൽ വധൂവരന്മാരുടെ പേര് രേഖപ്പെടുത്തിയിരിക്കുന്നത്. സിനിമകളുടെ ടൈറ്റിൽ പോലെ മോഷൻ പോസ്റ്ററായാണ് ക്ഷണക്കത്ത് പുറത്തുവന്നത്.

നേരത്തെ തിരുപ്പതിയിൽ വെച്ച് വിവാഹം നടത്താനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് വേദി മാറ്റുകയായിരുന്നു.ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്തബന്ധുക്കളും സുഹൃത്തുക്കളും മാത്രമാകും പങ്കെടുക്കുക. ക്ഷണക്കത്തിന്റെ ആനിമേറ്റഡ് വീഡിയോ വൈറലാണ്‌.പുലർച്ചെ നാലു മണിക്കും ഏഴു മണിക്കും ഇടയിലാകും വിവാഹം നടക്കുക.ചടങ്ങ് നടക്കുന്നിടത്തേക്ക് മാധ്യമങ്ങള്‍ക്കും പ്രവേശനമില്ല.

Scroll to Top