ചായക്കട നടത്തി ഭാര്യക്കൊപ്പം ലോകം ചുറ്റിയ വിജയൻ അ ന്തരിച്ചു, യാത്ര ഓർമകളുമായി തനിച്ച് ഭാര്യ മോഹന.

ചായക്കട നടത്തി ലോകം ചുറ്റിയ വിജയൻ അ ന്തരിച്ചു. 72 വയസായിരുന്നു. കൊച്ചി കടവന്ത്ര സ്വദേശിയായ വിജയൻ ഹൃദ യാഘാ തത്തെ തുടർന്നാണ് മ ര ണപ്പെട്ടത്. ചായക്കട നടത്തി ലഭിക്കുന്ന വരുമാനം കൊണ്ടായിരുന്നു ഭാര്യയുമൊത്തുള്ള ലോകസഞ്ചാരം. ശ്രീ ബാലാജി കോഫി ഹൗസ് നടത്തിയിരുന്ന ഇദ്ദേഹം ബാലാജി എന്നാണ് അറിയപ്പെട്ടിരുന്നത്. 16 വർഷത്തോളം നീണ്ട ലോക സഞ്ചാരത്തിൽ 26 രാജ്യങ്ങളാണ് വിജയനും ഭാര്യയും സന്ദർശിച്ചത്. 2007ൽ ഈജിപ്ത് സന്ദർശനത്തിലൂടെ ആരംഭിച്ച വിദേശയാത്ര കഴിഞ്ഞ ഒക്ടോബറിൽ റഷ്യൻ യാത്രയോടെയാണ് സമാപിച്ചത്.

ഇന്ന് രാവിലെ വീട്ടിൽ കുഴഞ്ഞുവീണ് മ രണം സംഭവിക്കുകയായിരുന്നു.ഇദ്ദേഹത്തെ യാത്രകളെക്കുറിച്ച്​ നിരവധി ഫീച്ചറുകളും വാർത്തകളുമെല്ലാം വന്നിട്ടുണ്ട്​. ഈയിടെ ടൂറിസം മന്ത്രി മുഹമ്മദ്​ റിയാസ്​ ഇവരുടെ ശ്രീ ബാലാജി എന്ന ചായക്കടയിൽ സന്ദർശകനായി എത്തിയിരുന്നു. കേരളത്തിലെ സഞ്ചാരികളുടെ സ​ങ്കേതമായിരുന്നു ഈ ചായക്കട. കൂടാതെ വിജയനും ഭാര്യയും അവരുടെയൊക്കൊ പ്രചോദനം കൂടിയായിരുന്നു.

PHOTOS

Scroll to Top