ജൂറിയ്ക്ക് നിർദ്ദേശം കൊടുത്ത സർക്കാരിന്റെ ഭാഗത്താണ് തെറ്റ് ,അവാർഡ് വീതം വെക്കുന്ന അവസ്ഥ ; വിജി തമ്പി

കേരള സംസ്ഥാന അവാർഡ് പ്രഖ്യാപിച്ചു.വഴക്ക്’ എന്ന ചിത്രത്തിലെ അഭിനയത്തിന് തന്മയ സോളിനാണ് മികച്ച ബാലതാരത്തിനുള്ള പുരസ്കാരം ലഭിച്ചത്. എന്നാൽ മാളികപ്പുറം സിനിമയിലെ കല്ലു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ദേവനന്ദയുടെ പ്രകടനം ജൂറി കണ്ടില്ലെന്നു നടിച്ചുവെന്നാണ് സമൂഹമാധ്യമങ്ങളിൽ വിമർശനം വന്നിരുന്നു.പലരും ഇതിനെ ചോദ്യം ചെയ്ത് കൊണ്ട് മുന്നിലേക്ക് വന്നു.ഇപ്പോഴിതാ വൈറൽ ആകുന്നത് സംവിധായകനും വിശ്വ ഹിന്ദു പരിഷത്ത് സംസ്ഥാന അധ്യക്ഷനുമായ വിജി തമ്പിയുടെ വാക്കുകളാണ്. മാളികപുറം സിനിമയ്ക്ക് അവാർഡ് ലഭിക്കാത്തത് ആ ചിത്രത്തെ പരിഗണിക്കേണ്ട എന്നായിരുന്നു ജൂറിക്കു കൊടുത്ത നിർദേശം ഉള്ളത് കൊണ്ടാണ് എന്നാണ് ഇദ്ദേഹം പറയുന്നത്.

വിജി തമ്പിയുടെ വാക്കുകൾ ഇങ്ങനെ,കേരള സംസ്ഥാന അവാർഡ് വീതം വച്ചു നൽകുന്ന അവസ്ഥയാണ്. അവാർഡുകളുടെ വില നഷ്ടപ്പെട്ടുപോയി. കഴിവുകൾക്കാണ് അംഗീകാരം നൽകേണ്ടത്. കുറേ വർഷങ്ങളായി ഇങ്ങനെയല്ല സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ അവാർഡുകൾ നൽകുന്നത്.ദേശീയ അവാർഡിന് കഴിഞ്ഞ വർഷം ഞാൻ ജൂറി അംഗങ്ങളിൽ ഒരാളായിരുന്നു. അവിടെ ഒരു റെക്കമന്റേഷനും ഇല്ലായിരുന്നു. കഴിവുകൾക്കു മാത്രമാണ് അവാർഡ് നൽകിയത്. ഇവിടെ അങ്ങനയെയല്ല, നേരത്തെ തന്നെ ലിസ്റ്റ് കൊടുക്കുകയാണ്. ആര്‍ക്കൊക്കെ അവാർഡ് കൊടുക്കണം, ആ രീതിയാണ് കുറേക്കാലമായി നടക്കുന്നത്.

ജൂറിയെ ഞാൻ കുറ്റം പറയില്ല. ആ നിർദേശം കൊടുത്ത സർക്കാരിന്റെ ഭാഗത്തുനിന്നാണ് തെറ്റുണ്ടായത്. അങ്ങനെയാണ് കേരള സംസ്ഥാന ചലച്ചിത്ര അവാർഡിന്റെ വില നഷ്ടപ്പെടുന്നത്. പുല്ലുവിലയായിട്ടാണ് കേരള സംസ്ഥാന ചലച്ചിത്ര അവാർഡിനെ ജനങ്ങൾ കാണുന്നത്. മാളികപ്പുറം എന്ന ചിത്രം ഒഴിവാക്കപ്പെട്ടേക്കാം. അതെന്തുകൊണ്ടാണെന്ന് നമുക്കൊക്കെ അറിയാവുന്ന കാര്യമാണ്. ആ ചിത്രത്തെ പരിഗണിക്കേണ്ട എന്നായിരുന്നു ജൂറിക്കു കൊടുത്ത നിർദേശം. ആ ജൂറിയെ വയ്ക്കുന്നത് ആരാണ്, സർക്കാരാണ്. സർക്കാരിന്റെ ഭാഗത്തുനിന്ന് അങ്ങനെയൊരു നിർദേശം കിട്ടിയാൽ അത് അവർ സ്വീകരിച്ചിട്ടുണ്ടാകാം.

Scroll to Top