അച്ഛന്റെ ചുറ്റും കണ്ടിരുന്ന ഓരോരുത്തരായി അരങ്ങൊഴിയുകയാണ്, നഷ്ടം നമുക്ക് മാത്രം, ഇന്നസെന്റിന്റെ ഓർമകളിൽ വിനീത് ശ്രീനിവാസൻ

മഹാനടൻ ഇന്നസെന്റിന്റെ വിയോഗത്തിൽ ആദരാഞ്ജലികൾ അർപ്പിക്കുകയാണ് താരത്തിന്റെ പ്രിയപ്പെട്ടവർ.മലയാളസിനിമയ്ക്കുള്ള വലിയ നഷ്ടമാണ് താരത്തിന്റെ വിയോഗം. ഈ അവസരത്തിൽ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് വിനീത് ശ്രീനിവാസന്റെ ഫേസ്ബുക് പോസ്റ്റാണ്.അച്ഛന്റെ ചുറ്റും കണ്ടിരുന്ന ഓരോരുത്തരായി അരങ്ങൊഴിയുകയാണ്, അച്ചന്റെയും അമ്മയുടെയും വിവാഹത്തിന് മുൻപ് വള വിറ്റ് അച്ഛനെ തലശേരിയ്ക്ക് വണ്ടി കേറ്റി വിട്ടിട്ടുണ്ട് എന്ന് കേട്ടിട്ടുണ്ട് എന്നും വിനീത് കുറിച്ചു. പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ,അച്ഛന്റെ ചുറ്റും കണ്ടിരുന്ന ഓരോരുത്തരായി അരങ്ങൊഴിയുകയാണ്, നഷ്ടം നമുക്ക് മാത്രം, ഇന്നസെന്റിന്റെ ഓർമകളിൽ വിനീത് ശ്രീനിവാസൻ

എന്തു പറയണം എന്നറിയില്ല.. ഒരുപാട് ഓർമ്മകളുണ്ട്.. കുട്ടിക്കാലം തൊട്ട് സ്ഥിരമായി കാണുന്ന, ഒരുപാടു കഥകൾ പറയുകയും ചിരിപ്പിക്കുകയും ചെയ്തിട്ടുള്ള മനുഷ്യനാണ്.. അച്ഛന്റെയും അമ്മയുടെയും കല്യാണത്തിനു മുന്നേ, ആലീസാന്റിയുടെ വള വിറ്റ കാശു കയ്യിലേൽപ്പിച്ചാണ് അച്ഛനെ തലശ്ശേരിയിലേക്കു വണ്ടി കേറ്റി വിട്ടത്‌ എന്നു കേട്ടിട്ടുണ്ട്. എന്റെ കുട്ടിക്കാലത്ത്, അച്ഛന്റെ ചുറ്റും കണ്ടിരുന്ന കൂട്ടുകാരോരോരുത്തരായി അരങ്ങൊഴിയുകയാണ്.. ഗീത് ഹോട്ടലിനു വെളിയിൽ, ഷൂട്ട് കഴിഞ്ഞു വൈകുന്നേരത്തെ ട്രങ്ക് കോളിനുവേണ്ടി കാത്തുനിന്ന പ്രതിഭാശാലികളോരോരുത്തരെയും ഓർക്കുന്നു. മറുകരയിൽ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഒരുപാടു പേരുണ്ട്. നഷ്ടം നമുക്കു മാത്രമാണ്

Scroll to Top