തമിഴ് നടൻ ജയ്ക്കൊപ്പം ആറാം പിറന്നാൾ ആഘോഷിച്ച് വൃദ്ധി വിശാൽ.

വിജയ് നായകനായ മാസ്റ്റേഴ്സ് എന്ന സിനിമയിലെ ‘വാത്തി കമിങ്’ എന്ന പാട്ടിന് മനോഹരമായി ചുവടുകൾവച്ച് സോഷ്യല്‍ മീഡിയയില്‍ വൈറലായ സുന്ദരിക്കുട്ടിയാണ് ബേബി ആർട്ടിസ്റ്റ് വൃദ്ധി വിശാൽ. ‘എന്താ ചിരി.. എന്താ എനർജി.. തകർത്തു മോളെ..’ പ്രശംസകളേറ്റുവാങ്ങി മലയാളിയുടെ വാട്സ്ആപ്പ് സ്റ്റാറ്റസുകൾ ഭരിക്കുകയായിരുന്നു ഈ കൊച്ചുമിടുക്കി. വൃദ്ധിയുടെ ഡാൻസും ചിരിയും ഫെയ്സ്ബുക്ക്, വാട്സ്ആപ്പ്, ഇൻസ്റ്റഗ്രം എന്നിവിടങ്ങളിൽ തരംഗമാവുകയായിരുന്നു.

വൃദ്ധി കൊച്ചി കുമ്പളങ്ങി സ്വദേശിയായ വിശാലിന്റേയും ഗായത്രിയുടേയും മകളാണ്.വീഡിയോ വൈറൽ ആയതോടെ വൃദ്ധി നിരവധി ഷോകളിലും ഒക്കെ അതിഥിയായി എത്തിയിരുന്നു. സാറ എന്ന സിനിമയിലും കുട്ടിതാരം ചെറിയ വേഷത്തിൽ അഭിനയിച്ചു. ഇപ്പോഴിതാ വൈറൽ ആകുന്നത് വൃദ്ധിയുടെ പുതിയ ഫോട്ടോസാണ്.വൃദ്ധി ആറാം പിറന്നാൾ ആഘോഷിക്കുകയാണ്.

ഷൂട്ടിങ് ലൊക്കേഷനിൽ വെച്ചാണ് വൃദ്ധി പിറന്നാൾ ആഘോഷിക്കുന്നത്.തമിഴ് നടൻ ജയ് നായകനാകുന്ന ചിത്രത്തിലാണ് വൃദ്ധി ഇപ്പോൾ അഭിനയിക്കുന്നത്. ജയ് ഒത്തുള്ള ചില റീൽസ് വീഡിയോകളും കുട്ടി താരത്തിൻ്റെ ഇൻസ്റ്റാ ഗ്രാം പേജിൽ വരാറുണ്ട്.അതെല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുമുണ്ട്.

പിറന്നാൾ ആഘോഷത്തിന് വെളുത്ത നിറമുള്ള ഫ്രോക്കിൽ തിളങ്ങി നിൽക്കുന്ന വൃദ്ധിക്ക് ജയ് കേക്ക് വായിൽ വെച്ച് കൊടുക്കുന്ന ഫോട്ടോസാണ് താരം പങ്കുവെച്ചത്.താങ്ക് യു ജയ് അംഗിൾ എന്ന ക്യാപ്ശനോടെയാണ് ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി പേരാണ് കുട്ടി താരത്തിന് ആശംസകളും ലൈക്കും കമ്മെന്റുമായി എത്തിയത്.

Scroll to Top