മോനെ നീ വല്ലതും കഴിച്ചോ എന്ന വിളി ഇനിഇല്ല ; അമ്മ വിട്ടു പിരിഞ്ഞ സങ്കടം പങ്കുവെച്ച് നടൻ യദുകൃഷ്ണൻ

എന്റെ അമ്മയുടെ വാത്സല്യവും സ്നേഹവും ഇനി ഓർമകളിൽ മാത്രമെന്ന് നടൻ യദുകൃഷ്ണൻ. അഞ്ച് ദിവസം മുമ്പ് അമ്മ വിട്ടു പിരിഞ്ഞെന്നും ആ സ്നേഹവും വാത്സ്യലവും ഇനി ഓർമകളിൽ മാത്രമാണെന്നും യദു കുറിച്ചു. അമ്മയ്ക്കൊപ്പമുള്ള രണ്ടു ഫോട്ടോ പങ്കുവെച്ചാണ് വികാര നിർഭരമായ കുറിപ്പ് പങ്കുവെച്ചത്.കുറിപ്പിന്റെ പൂർണരൂപം :

എന്റെ അമ്മയുടെ വാത്സല്യവും സ്നേഹവും ഇനി ഓർമകളിൽ മാത്രംഅമ്മ ഞങ്ങളെ വിട്ടുപോയിട്ടു ഇന്ന് 5 ദിവസമായി അറവായകാലം മുതൽ എന്റെ ശാരീരികവും മനസികവുമായ ശക്തി അമ്മയായിരുന്നു ഊണിലും ഉറക്കത്തിലും എന്നെപറ്റി ചിന്ദിച്ചിരുന്ന ഒരേയൊരാൾയാത്ര പോകുമ്പോൾ ഒരുമണിക്കൂർ ഇടവിട്ട് വരുന്ന ആ കാൾ, എവിടെ എത്തി മോനെ എന്ന ചോദ്യം,

നീ വല്ലതും കഴിച്ചോ എന്ന കരുതൽഞാൻ ചെയ്തിരുന്ന ഓരോ കഥാപാത്രങ്ങളും കണ്ടിട്ട് എനിക്ക് തന്നിരുന്ന ഉർജം എല്ലാത്തിനും ഉപരി എന്റെ അമ്മയുടെ സാമിപ്യം അതൊന്നും ഇനി ഇല്ല എന്നോർക്കുമ്പോൾ………. അമ്മ പറയാറുള്ളതുപോലെ , മ രിച്ചാലും ഞാൻ നിന്റെ കൂടെയുണ്ട് എന്ന വിശ്വാസത്തിലാണ് ഇനിയുള്ള ഓരോ ദിവസ്സവും. അമ്മക്ക് ഒരായിരം ഉമ്മ ആത്‍മവിന്റെ നിത്യശാന്തിക്കായി എല്ലാവരും പ്രാർത്ഥിക്കണം.

Scroll to Top