യുപി ഭാഗ്യവാനായിരിക്കണം, കേരളത്തിന്റെ വിദ്യാഭാസം ലഭിക്കുന്നതിൽ, യോഗിയ്ക്ക് കിടിലൻ മറുപടിയുമായി ശശി തരൂർ.

യോഗി ആദിത്യനാഥിന്റെ വിമർശനങ്ങളോട് പ്രതികരിക്കുകയാണ് എം പി ശശി തരൂർ. ട്വിറ്റെറിലൂടെയാണ് പ്രതികരിച്ചത്. ഇദ്ദേഹത്തിന്റെ വാക്കുകളിലേക്ക്,ബിജെപി അധികാരത്തിൽ വന്നില്ലെങ്കിൽ യുപി കശ്മീരോ ബംഗാളോ കേരളമോ ആയി മാറുമെന്ന് യോഗി ആദിത്യനാഥ്‌ വോട്ടർമാരോട് പറഞ്ഞു.യുപി ഭാഗ്യവാനായിരിക്കണം, കശ്മീരിന്റെ സൗന്ദര്യവും ബംഗാളിന്റെ സംസ്കാരവും കേരളത്തിന്റെ വിദ്യാഭ്യാസവും ഈ സ്ഥലത്തിന് അത്ഭുതങ്ങൾ സൃഷ്ടിക്കും.കേരളത്തിന്റെ വളർച്ചയെ കുറിച്ചും സൗഹൃദമില്ലായ എന്നൊക്കെ താഴ്ത്തികെട്ടിയാണ് സംസാരിച്ചത്.

വോട്ടർമാരോട് വോട്ട് ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്ന വീഡിയോയിലാണ് യോഗി ആദിത്യനാഥ് കേരളത്തെക്കുറിച്ച് വിവാദ പരാമർശം നടത്തിയത്. വീഡിയോ ഇദ്ദേഹം പറയുന്നത് ഇങ്ങനെ,പ്രിയപ്പെട്ട യുപിയിലെ വോട്ടർമാരേ, വലിയൊരു തീരുമാനമെടുക്കേണ്ട സമയം വന്നുചേർന്നിരിക്കുന്നു. കഴി‌ഞ്ഞ അഞ്ച് വർഷമായി ബിജെപിയുടെ നേതൃത്വത്തിലുള്ള യുപി സർക്കാർ എന്തെല്ലാം വികസനപ്രവർത്തനങ്ങൾ ചെയ്തുവോ അതെല്ലാം തീർത്തും പ്രതിബദ്ധതയോടെയാണ് ചെയ്തത്. എല്ലാ വാഗ്ദാനങ്ങളും ഞങ്ങൾ പാലിച്ചു. അഭൂതപൂർവമായ പലതും കഴിഞ്ഞ അഞ്ച് വർഷമായി സംഭവിച്ചു.

നിങ്ങൾ ബുദ്ധിപൂർവം തീരുമാനമെടുത്തില്ലെങ്കിൽ കഴിഞ്ഞ അഞ്ച് വർഷമായി തുടർന്ന് വരുന്ന എല്ലാ നീക്കങ്ങൾക്കും മേൽ വെള്ളം വീണത് പോലെയാകും. അങ്ങനെ ചെയ്താൽ ഉത്തർപ്രദേശ് കശ്മീരും കേരളവും ബംഗാളുമായി മാറാൻ ഏറെക്കാലമെടുക്കില്ല. നിങ്ങളുടെ ഓരോ വോട്ടും എന്‍റെ കഴിഞ്ഞ അഞ്ച് വർഷത്തെ തപസ്യയ്ക്കുള്ള അംഗീകാരമായി നൽകുക. ഓരോ വോട്ടും അടുത്ത അഞ്ച് വർഷം നിങ്ങൾക്ക് ഭയരഹിതമായി യുപിയിൽ കഴിയാനുള്ള വോട്ടാകട്ടെ. ജയ് ജയ് ശ്രീറാം

Scroll to Top