മലയാളിയുടെ ചങ്കൂറ്റത്തിന് 100 കോടി, 10 ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ 2018.

തീയേറ്ററുകളിൽ മികച്ച വിജയം നേടി മുന്നോട്ട് പോകുകയാണ് 2018.ഈ അവസരത്തിൽ ഏറ്റവും വലിയ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.2018 10 ദിവസം കൊണ്ട് നേടിയത് 100 കോടി ക്ലബ്ബ്.നിർമാതാവ് വേണു കുന്നപ്പിള്ളിയാണ് സ്ഥിരീകരിച്ചത്. ഇതോടെ ‘2018’, ഏറ്റവും കുറഞ്ഞ ദിവസത്തിൽ 100 കോടി ക്ലബിലെത്തിയ ചിത്രങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി. എട്ട് ദിവസം കൊണ്ട് നൂറ് കോടി ക്ലബ്ബിലെത്തിയ ലൂസിഫറാണ് പട്ടികയിൽ ഒന്നാമത്.

റിലീസ് ചെയ്ത് ഒൻപതാം ദിനത്തിൽ 5.18 കോടിയാണ് ചിത്രം വാരിയത്. ഈ അടുത്ത കാലത്ത് ഒരൊറ്റദിവസം കൊണ്ട് അഞ്ച് കോടിക്കു മുകളിൽ ഗ്രോസ് ലഭിക്കുന്ന ആദ്യ ചിത്രം കൂടിയാണ് ‘2018’.ആദ്യ ദിനം 1.85 കോടി രൂപയായിരുന്നു ചിത്രത്തിന്റെ കലക്‌ഷൻ.സംവിധായകനും നടനുമായ ജൂഡ് ആൻ്റണി ജോസഫ് ഒരുക്കിയ ചിത്രമാണ് 2018.വിനീത് ശ്രീനിവാസൻ, ടൊവിനോ തോമസ്, കു‍ഞ്ചാക്കോ ബോബൻ, ആസിഫ് അലി, അപർണ ബാലമുരളി, ‌ തമിഴ് യുവതാരം കലയരശൻ, നരേൻ, ലാൽ, ഇന്ദ്രൻസ്, അജു വർഗീസ്, തൻവി റാം, ശിവദ, ഗൗതമി നായർ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിനായി അണിനിരക്കുന്നത്.

കാവ്യ ഫിലിംസ് അവതരിപ്പിക്കുന്ന ചിത്രം പി.കെ. പ്രൈം പ്രൊഡക്ഷനുമായി ചേർന്നാണ് ഒരുക്കുന്നത്. വേണു കുന്നപ്പള്ളി, സി.കെ. പത്മകുമാർ, ആൻ്റോ ജോസഫ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ജൂഡ് ആൻ്റണി ജോസഫ് തന്നെ രചന ഒരുക്കുന്ന ചിത്രത്തിനു അഖിൽ ജോർജ് ഛായാഗ്രഹണവും നോബിൻ പോൾ സംഗീതവും ഒരുക്കുന്നു. ചമൻ ചാക്കോയാണ് എഡിറ്റിംഗ്. അഖിൽ പി. ധർമജനാണ് സഹ രചയിതാവ്.


Scroll to Top