ഇത് സാധാരണക്കാരന്റെ ചിത്രം, എന്റെ സിനിമയിൽ പൂർണത ഇല്ലായ്മയുണ്ട്, വിമർശിക്കുക : ജൂഡ് ആന്റണി.

തീയേറ്ററുകളിൽ മികച്ച വിജയം നേടി മുന്നോട്ട് പോകുകയാണ് 2018.സംവിധായകനും നടനുമായ ജൂഡ് ആൻ്റണി ജോസഫ് ഒരുക്കിയ ചിത്രമാണ് 2018.വിനീത് ശ്രീനിവാസൻ, ടൊവിനോ തോമസ്, കു‍ഞ്ചാക്കോ ബോബൻ, ആസിഫ് അലി, അപർണ ബാലമുരളി, ‌ തമിഴ് യുവതാരം കലയരശൻ, നരേൻ, ലാൽ, ഇന്ദ്രൻസ്, അജു വർഗീസ്, തൻവി റാം, ശിവദ, ഗൗതമി നായർ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിനായി അണിനിരക്കുന്നത്.കാവ്യ ഫിലിംസ് അവതരിപ്പിക്കുന്ന ചിത്രം പി.കെ. പ്രൈം പ്രൊഡക്ഷനുമായി ചേർന്നാണ് ഒരുക്കുന്നത്. വേണു കുന്നപ്പള്ളി, സി.കെ. പത്മകുമാർ, ആൻ്റോ ജോസഫ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

ജൂഡ് ആൻ്റണി ജോസഫ് തന്നെ രചന ഒരുക്കുന്ന ചിത്രത്തിനു അഖിൽ ജോർജ് ഛായാഗ്രഹണവും നോബിൻ പോൾ സംഗീതവും ഒരുക്കുന്നു. ചമൻ ചാക്കോയാണ് എഡിറ്റിംഗ്. അഖിൽ പി. ധർമജനാണ് സഹ രചയിതാവ്.ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് സിനിമയുടെ വിജയത്തിന് ശേഷം മാധ്യമത്തിന് നൽകിയ വാക്കുകൾ ആണ്. മനോരമ ഓൺലൈനിന് നൽകിയ ആഭിമുഖത്തിൽ ആണ് ജൂഡ് മനസ് തുറക്കുന്നത്. ജൂഡിന്റെ വാക്കുകൾ ഇങ്ങനെ,

കേരളത്തെ കുറിച്ച് നെഗറ്റീവ് പറഞ്ഞ ഒരു സിനിമയെക്കുറിച്ച് ചർച്ചകളും വാഗ്വാദങ്ങളും ചൂടു പിടിച്ചിരുന്നതിന്റെ ഇടയിലേക്കാണ് ‘2018’ റിലീസ് ആയത്.നെഗറ്റീവ് മാത്രമെ വിറ്റു പോകുകയുള്ളൂ എന്നു പറഞ്ഞിരുന്നതിന് ഇടയിൽ ‘2018’ എന്ന സിനിമ ഒരു ദുരന്തമുഖത്തെ ഒറ്റക്കെട്ടായി നേരിട്ട മലയാളികളെ കാണിച്ചു. അതു കണ്ട പ്രേക്ഷകർ പറഞ്ഞു, ‘‘നിങ്ങൾ പറയുന്നതല്ല, ഇതാണ് കേരളം’’… ഇങ്ങനെയാണ് മലയാളികൾ! അത് ആവർത്തിച്ചത് ചാനലുകളായിരുന്നില്ല, ഇവിടുത്തെ സാധാരണക്കാരായ പ്രേക്ഷകരായിരുന്നു.

ഈ വിജയം സാധാരണക്കാരന്റേതാണ്. ഒരു നടനോ സിനിമയോ അല്ല, മലയാളികൾ ഒരുമിച്ചു നേടിയ ആദ്യത്തെ 100 കോടി എന്നു വിശേഷിപ്പിക്കാനാണ് എനിക്കിഷ്ടം.വിമർശനങ്ങൾ വേണം. എല്ലാം തികഞ്ഞ സിനിമ ഉണ്ടാക്കാൻ കഴിവുള്ള സംവിധായകനൊന്നുമല്ല ഞാൻ. അത്രയും ജീനിയസായ എഴുത്തുകാരനോ ചലച്ചിത്രകാരനോ അല്ല. ഞാൻ ചെയ്യുന്ന സിനിമകളിൽ പൂർണത ഇല്ലായ്മയുണ്ട്. അതിനെ വിമർശിക്കുക തന്നെ വേണം. അടുത്ത പടത്തിൽ പരിഹരിക്കാൻ ശ്രമിക്കാം എന്നു മാത്രമേ എനിക്കു പറയാൻ പറ്റൂ.


Scroll to Top