28 ഭാര്യമാരും 35 മക്കളും 126 കൊച്ചുമക്കളും സാക്ഷിയായി വയോധികന് 35ാം വിവാഹം !! വൈറൽ വിഡിയോ

28 ഭാര്യമാരു‌‌ടെയും 35 മക്കളു‌െയും 126 കൊച്ചുമക്കളു‌െയും സാന്നിധ്യത്തില്‍ 37-ാമതും വിവാഹിതനായി വയോധികന്‍.സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ പറയുന്നത് ഈ വയോധികൻ 37ാം തവണയാണ് വിവാഹം കഴിക്കുന്നത് എന്നാണ്. വിവാഹത്തിന്റെ വിഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഐപിഎസ് ഓഫീസറായ റൂപിൻ ശർമ ട്വിറ്ററിൽ പങ്കുവെച്ച 45 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയുടെ തലക്കെട്ട തന്നെയാണ്… ‘ധൈര്യവാനായ മനുഷ്യൻ’ എന്നാണ്.

എപ്പോള്‍ എവി‌ടെ വെച്ച് ചിത്രീകരിച്ച വിഡിയോ ആണ് ഇതെന്ന് വ്യക്തമല്ല. പഴയ വിഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നതെന്നും ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നു.”എന്തൊരു ഭാഗ്യവാനാണ്, ഇവിടെ ഒരെണ്ണത്തിനെ കൊണ്ടുപോകാൻ എന്തു പ്രയാസകരമാണ്” എന്നാണ് ഒരു യൂസർ വീഡിയോക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്. ”ഒരു വിവാഹം പോലും കഴിക്കാനുള്ള ധൈര്യം ഇല്ല, അപ്പോളാണ് 37ാം വിവാഹം”- മറ്റൊരാൾ കുറിച്ചു. ”അവിവാഹിതർ ഇതു കണ്ടാൽ മ രിച്ചുപോയേക്കാം” എന്നാണ് മറ്റൊരു വിരുതന്റെ കമന്റ്.

Scroll to Top