ജീവിതത്തിലേക്ക് പുതിയ അതിഥിയെ വരവേറ്റ് ആലീസ് ; ആശംസയുമായി ആരാധകർ !!

കസ്തൂരിമാൻ, മഞ്ഞുരുകും കാലം തുടങ്ങി നിരവധി പരമ്പരകളിലൂടെ ജനപ്രീതി നേടിയ താരമാണ് ആലീസ്. സീ കേരളത്തിലെ ‘മിസിസ് ഹിറ്റ്‌ലർ’ എന്ന പരമ്പരയിലാണ് ഇപ്പോൾ താരം അഭിനയിക്കുന്നത്. സ്ത്രീപദം എന്ന പരമ്പരയിലും ആലീസ് ക്രിസ്റ്റി ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു.‘സ്ത്രീപദം’, ‘കസ്തൂരിമാൻ’ തുടങ്ങി നിരവധി സീരിയലുകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം.അടുത്തിടെ ആയിരുന്നു ആലീസിന്റെ വിവാഹം. വിവഹിതയാകാനുള്ള ഒരുക്കങ്ങളും വിശേഷങ്ങളുമെല്ലാം ആലീസ് ആരാധകരുമായി പങ്കുവച്ചിരുന്നു.

വിവാഹ ശേഷം വിശേഷങ്ങൾ പങ്കുവയ്ക്കാൻ ഒരു യൂട്യൂബ് ചാനലും താരം ആരംഭിച്ചിരുന്നു. തന്റെ, കുടുംബ വിശേഷങ്ങളും യാത്ര വിശേഷങ്ങളും ഭർത്താവു മൊത്ത് പങ്കുവെ ക്കുന്ന ആലീസിന്റെ വീഡിയോകൾ വലിയൊരു വിഭാഗം പിന്തുടരുന്നുണ്ട്. കഴിഞ്ഞ ദിവസം, ദമ്പതികൾ തങ്ങളുടെ വീട്ടിലേക്ക് എത്തിയ പുതിയൊരു അംഗത്തെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തി. എഫ് 10 ബി എം ഡബ്യു 5 സീരീസ് ആഡംബര കാർ സ്വന്തമാക്കിയിരി ക്കുകയാണ് ആലീസ്. വാഹനം പരിചയപ്പെടുത്തുന്ന ഒരു ഷോർട്ട് വീഡിയോ ആണ് നടി പങ്കുവെച്ചിരിക്കുന്നത്.

മുഴുവൻ വീഡിയോ ഉടൻ വരുമെന്നും അറിയിച്ചിട്ടുണ്ട്. ഒരു ഹൈബ്രിഡ് ഡ്രൈ വ്ട്രെയിൻ, ടർബോചാർജ്ഡ് വി 8 എഞ്ചിൻ, 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ, ഡ്യുവൽ-ക്ലച്ച് ട്രാൻസ്മിഷൻ, ആക്റ്റീവ് റിയർ-വീൽ സ്റ്റിയറിംഗ്, ഇലക്ട്രിക് പവർ സ്റ്റിയറിംഗ്, ഡബിൾ വിഷ്ബോൺ ഫ്രണ്ട് സസ്പെൻഷൻ, ഒരു എൽ സി ഡി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവ യാണ് എഫ് 10 ബി എം ഡബ്യു 5 സീരിസിൻ്റെ വിശേഷണങ്ങൾ. ഏകദേശം 70 ലക്ഷം രൂപയാണ് കേരളത്തിൽ എഫ് 10 ബി എം ഡബ്യു 5 സീരീസിൻ്റെ എക്സ്-ഷോറൂം വില.

Scroll to Top