8 ഭാര്യമാരുമായി ഒരു വീട്ടിൽ താമസം; ജീവിതം പറഞ്ഞ് യുവാവ് : വൈറൽ

ഒന്നിലധികം ഭാര്യമാരുമായി ജീവിക്കുന്ന ഒരുപാട് പേരുണ്ട്. എന്നാൽ ഒരേസമയം എട്ട് ഭാര്യമാരുമായി താമസിക്കുന്നത് എന്ന് പറഞ്ഞാൽ അദ്ഭുതമകും.തായ്‍ലന്റ് സ്വദേശ ഒങ് ഡാം സോറോട്ട് എന്നയാളാണ് ഇപ്പോൾ‌ വാർത്തകളിൽ നിറയുന്നത്. തായ്‌ലൻഡിലെ ഒരു സ്വകാര്യ ടിവി ചാനലി‍ൽ വന്ന സോറോട്ടിന്റെ അഭിമുഖം ശ്രദ്ധയാണ് നേടിയിരിക്കുന്നത്. ഒങ് ഡാം സോറോട്ട് ഒരു ടാറ്റൂ കലാകാരനാണ്.ഒരു സുഹൃത്തിന്റെ വിവാഹത്തിൽ വെച്ചാണ് തന്റെ ആദ്യ ഭാര്യയെ കണ്ടത്. അവൻ അവളെ ഇഷ്ടപ്പെട്ടു, തന്നെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന് അവളോട് ചോദിച്ചു.

തുടർന്ന് ഇരുവരും വിവാഹിതരായി. അതുപോലെ തന്റെ രണ്ടാം ഭാര്യ നോങ് എലിനെ ഒരു മാർക്കറ്റിൽ വെച്ച് കണ്ടുമുട്ടിയപ്പോള്‍ അത് ആദ്യ കാഴ്ചയിൽ തന്നെ പ്രണയമായി തീര്‍ന്നു.ഒരു ഭാര്യയുണ്ടെന്ന് അറിഞ്ഞിട്ടും എലിൻ വിവാഹത്തിന് സമ്മതിച്ചു. ഇതോടെ സോറോട്ടിന്റെ രണ്ടാമതും വിവാഹിതനായി.മൂന്നാം ഭാര്യയെ ആശുപത്രിയിൽവച്ചാണ് പരിചയപ്പെട്ടത്. സമൂഹമാധ്യമങ്ങൾ വഴി പരിചയപ്പെട്ടവരാണ് നാലും അഞ്ചും ആറും ഭാര്യമാരായത്. അമ്മയുമായി ക്ഷേത്രദർശനം നടത്തുമ്പോൾ ഏഴാം ഭാര്യയെയും പട്ടായയിൽ നാല് ഭാര്യമാർക്കൊപ്പം അവധി ആഘോഷിക്കാൻ പോയപ്പോൾ എട്ടാം ഭാര്യയെയും കണ്ടുമുട്ടി.

സോറോട്ടിന് ആദ്യ ഭാര്യയിൽ ഒരു കുട്ടിയുണ്ട്. രണ്ട് പേർ ഇപ്പോൾ ഗർഭിണികളാണ്.വളരെ കരുതലോടെയാണ് അദ്ദേഹം തങ്ങളെ നോക്കുന്നതെന്നും വഴക്കിടേണ്ട ഒരു സാഹചര്യവും ജീവിതത്തിൽ ഇല്ലെന്നും ഭാര്യമാർ പറയുന്നു. നിലവിൽ എട്ടു ഭാര്യമാരോടുമൊപ്പം ഒരു വീട്ടിലാണ് ഇയാൾ താമസിക്കുന്നത്. രണ്ടു പേർക്ക് ഒരു മുറി എന്ന നിലയിൽ ഭാര്യമാർക്കു താമസിക്കാന്‍ നാലു മുറികളാണ് വീട്ടിലുള്ളത്.

Scroll to Top