തീയേറ്ററിൽ നഷ്ടപ്പെട്ട വീരഗാഥയുടെ ദൃശ്യവിസ്മയമായ ‘വീരം’ ഓ ടി ടി യിലൂടെ സ്വീകരിച്ച് പ്രേക്ഷകർ

തീയേറ്റർ റിലീസിനു അഞ്ചു വർഷത്തിനിപ്പുറം ഒരു സിനിമ OTT പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യപ്പെടുക എന്നത് തികച്ചും വ്യത്യസ്തമായ കാര്യമാണ്. അങ്ങനെ ഇന്ത്യൻ സിനിമാ ചരിത്രത്തിൽ വ്യത്യസ്തമായ രീതിയിൽ ശ്രദ്ധ നേടുകയാണ് “വീരം”എന്ന ചിത്രം.എന്നാൽ, ഒടിടിയിലൂടെ ചിത്രം വീണ്ടും പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുമ്പോൾ ‘വീരം’ എന്ന ചിത്രം ആസ്വദിക്കാൻ ഒരു സുവർണാവസരമാണ് ഒരുങ്ങുന്നത്.വടക്കന്‍ പാട്ടിലെ ചന്തുവിന്റെ കഥ ഷേക്‌സ്പിയറുടെ മാക്ബത്ത് നാടകത്തിന്റെ പശ്ചാത്തലത്തില്‍ പുനഃസൃഷ്ടിച്ചിരിക്കുകയാണ് സംവിധായകൻ ജയരാജ് ‘വീരം’ എന്ന ചിത്രത്തിലൂടെ.ചന്ദ്രകല ആർട്സ് ബാനറിൽ ചന്ദ്രമോഹനും, പ്രദീപ് രാജനും ചേർന്നാണ് ഈ ദൃശ്യവിസ്മയം നിർമ്മിച്ചത്.

വീരം അധികം ആരാലും അറിയപ്പെടാത്ത മലയാള സിനിമയുടെ നാഴികക്കല്ല് എന്ന് ഈ ചിത്രത്തെ വിശേഷിപ്പിക്കാം. മലയാളികൾക്ക് സുപരിചിതമായ കടത്തനാടൻ ഇതിഹാസമാണ് ചിത്രം പറയുന്നത്. ലോകം വാഴ്ത്തിയ മാക്ബത്ത് എന്ന് ഷേക്സ്പിയർ കൃതിയുടെ സത്ത കൂട്ടിച്ചേർത്തു കൊണ്ടാണ് വീരം അവതരിച്ചത്.പ്രണയം, അത്യാഗ്രഹം, ചതി, കുറ്റബോധം, യുദ്ധം, പ്രേക്ഷകർ സാക്ഷ്യം വഹിക്കുന്നത് മേൽപ്പറഞ്ഞ ഘടകങ്ങളുടെ യാഥാർഥ്യബോധത്തോടെ ഉള്ള പച്ചയായ അവതരണമാണ്. വീരം എന്ന ഈ ചിത്രം മലയാളികൾ കണ്ടുപരിചയിച്ച മറ്റ് കടത്തനാടൻ കഥകളിൽ നിന്നും വ്യത്യസ്തമാകുന്നതും ഇവിടെയാണ്. ആഴമേറിയ തിരക്കഥയ്ക്ക് നെടുംതൂണുകൾ ആയി ഉള്ളത് ലോകസിനിമയിലെ പ്രശസ്തരായ സാങ്കേതിക വിദഗ്ധർ.ഗ്ലാഡിയേറ്റര്‍ പോലുള്ള സിനിമകള്‍ക്കുവേണ്ടി ജോലിചെയ്ത ഓസ്‌കര്‍ അവാര്‍ഡ് ജേതാവായ ഹോളിവുഡ് ആര്‍ട്ടിസ്റ്റ് ട്രഫര്‍ പ്രൊഡാണ് ‘വീര’ത്തിലെ മേക്കപ്പ് മാന്‍.

സാങ്കേതികക്ക് ഒട്ടും കോട്ടം വരാതെ ക്യാമെറയിൽ പകർത്തിയത് എസ് കുമാറാണ് .അതേ ദൃശ്യാനുഭവം അദ്ദേഹം പ്രേക്ഷകർക്ക് നൽകി .മനോഹരമായ ഗാനങ്ങളും വശ്യമായ ലൊക്കേഷനുകളുമൊക്കെ ഒന്നിനൊന്ന് മെച്ചപ്പെട്ട ദൃശ്യാനുഭൂതിയാണ് സമ്മാനിക്കുകയെന്നാണ് വിലയിരുത്തപ്പെടുന്നത്.ലോഡ് ഓഫ് റിങ്‌സ് തുടങ്ങിയ സിനിമകൾ ചെയ്ത അലന്‍ പോപ്പില്‍ട്ടനായിരുന്നു ആക്ഷന്‍ കൊറിയോഗ്രാഫര്‍. റെവനന്റിന്റെയും ടൈറ്റാനിക്കിന്റെയും കളറിസ്റ്റ് സൂപ്പര്‍വൈസറായ ജഫ് ഓലം, ഹാന്‍സ് സിമ്മറിന്റെ അസോസിയേറ്റായ സംഗീതസംവിധായകന്‍ ജഫ് റോണ എന്നിവരാണ്.കുനാൽ കപൂർ, ശിവജിത്ത് പത്മനാഭൻ, അഹ്റൻ ചൗധരി, ദിവിന താക്കുർ, ഹിമർഷ വെങ്കട് സാമി, കേതകി നാരായൻ, ബിലാസ് നായർ, സതീഷ് മേനോൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Scroll to Top